ഒ.എൻ.സി.പി ശരത് പവാറിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഒ.എൻ.സി.പി സംഘടിപ്പിച്ച ശരത് പവാറിന്റെ ജന്മദിനാഘോഷത്തിൽ കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി എൻ.സി.പി-എസ്.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഒ.എൻ.സി.പി കുവൈത്ത് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ഒ.എൻ.സി.പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ ‘ഇന്ത്യൻ രാഷ്ട്രീയവും പവാർജിയും’ വിഷയാവതരണം നടത്തി. വൈസ് പ്രസിഡൻറ് പ്രിൻസ് കൊല്ലപ്പിള്ളിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സാദിഖ് അലി എന്നിവർ ആശംസകൾ അർപ്പിച്ചു. ജോ.സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതവും ട്രഷറർ രവീന്ദ്രൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പ്രവാസികൾക്ക് മധുരം വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ. അല്ലീസ്, ജിനു, അബ്ദുൽ അസീസ്, ഉമ്മൻ ഫിലിപ്പ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

