ഒ.എൻ.സി.പി കുവൈത്ത് ക്വിറ്റ് ഇന്ത്യ ദിനാചരണം
text_fieldsഒ.എൻ.സി.പി കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണം
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണം കോവിഡ് 19 സുരക്ഷ മുൻകരുതലുകൾ പാലിച്ച് പ്രതീകാത്മക രീതിയിൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിച്ചതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു.
ആനുകാലിക കാലഘട്ടത്തിൽ ഗാന്ധിയൻ ആശയങ്ങൾ ഉയർത്തി പ്രചാരണ പരിപാടികൾ തുടരാനും തീരുമാനമെടുത്തു. ദേശീയ പ്രസിഡൻറ് ബാബു ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ഞേരി, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫൻ, അരുൾ രാജ് എന്നിവർ പങ്കെടുത്തു.

