ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായധനം പ്രഖ്യാപിക്കണം –ഒ.എൻ.സി.പി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികളെ മേയ് ഏഴു മുതൽ തിരിച്ചെത്തിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം ജോലിയും വരുമാനമാർഗങ്ങളും നഷ്ടപ്പെട്ട പ്രവാസികൾക്ക് കേന്ദ്രം സഹായം പ്രഖ്യാപിക്കണമെന്ന് ഓവർസീസ് എൻ.സി.പി കുവൈത്ത് വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ രോഗലക്ഷണങ്ങൾ അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ സമയബന്ധിതമായി വൈദ്യപരിശോധനക്ക് വിധേയമാക്കുക, ഭക്ഷണം, മരുന്നുകൾ, വെള്ളം മറ്റ് അവശ്യസാധനങ്ങൾ ലഭ്യമാക്കുക, ആളുകൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിൽനിന്ന് തൊഴിലാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുക, രോഗം ബാധിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തികസഹായം നൽകുക, നാട്ടിലേക്കുള്ള വിമാനയാത്രച്ചെലവുകൾ, വിമാനത്താവളത്തിൽനിന്ന് സ്വദേശത്തേക്കുള്ള ആഭ്യന്തര യാത്രച്ചെലവുകൾ, ക്വാറൻറീന് ചെലവുകൾ തുടങ്ങിയവ സർക്കാർ വഹിക്കുക എന്നീ ആവശ്യങ്ങളും കേന്ദ്ര സർക്കാറിനുള്ള നിവേദനത്തിൽ പ്രസിഡൻറ് ബാബു ഫ്രാൻസിസും ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
