ഒ.എൻ.സി.പി ഗാന്ധിജയന്തി ആഘോഷവും സെമിനാറും
text_fieldsഒ.എൻ.സി.പി ഗാന്ധിജയന്തി ആഘോഷത്തിൽ അംഗങ്ങൾ
കുവൈറ്റ് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് ഗാന്ധിജയന്തി ദിനാഘോഷവും സ്തനാർബുദ അവബോധ സെമിനാറും സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ഓവർസീസ് എൻ.സി.പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഡോ. സുസോവന സുജിത് നായർ സ്തനാർബുധ അവബോധ സെമിനാറിന് നേതൃത്വം നൽകി.
രക്ഷാധികാരി ജോൺ തോമസ് കളത്തിപ്പറമ്പിൽ ഗാന്ധിജയന്തി സന്ദേശം നൽകി. ജോ. സെക്രട്ടറി അശോകൻ തിരുവനന്തപുരം, വൈസ് പ്രസിഡന്റ് സണ്ണി മിറാണ്ടാ, ട്രഷറർ രവീന്ദ്രൻ, സാദിഖ് അലി, മുഹമ്മദ് ഫൈസൽ, ഹമീദ് പാലേരി, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പുതിയതായി സംഘടനയിൽ ചേർന്ന അംഗങ്ങളെ സ്വീകരിച്ചു.
മെംബർഷിപ്പ് കാമ്പയിനും തുടക്കമായി. ഒ.എൻ.സി.പി കുവൈത്ത് ജനറൽ സെക്രട്ടറി അരുൾരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളി നന്ദിയും പറഞ്ഞു.

