Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.എൻ.സി.പി...

ഒ.എൻ.സി.പി ഗാന്ധിജയന്തി ആഘോഷം

text_fields
bookmark_border
ഒ.എൻ.സി.പി ഗാന്ധിജയന്തി ആഘോഷം
cancel
camera_alt

ഒ.​എ​ൻ.​സി.​പി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും

കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി മതേതര ദിനമായി ആചരിച്ചു. ഒ.എൻ.സി.പി ജനറൽ സെക്രട്ടറി അരുൾരാജ് കെ.വി സ്വാഗതം പറഞ്ഞു. കുവൈത്ത് ചാപ്റ്റർ രക്ഷാധികാരി ജോൺ തോമസ് കളത്തിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. മതേതര പ്രതിജ്ഞ വൈസ് പ്രസിഡൻറ് പ്രിൻസ് കൊല്ലപ്പിള്ളി നിർവഹിച്ചു. ജോയന്റ് സെക്രട്ടറി അശോകൻ, വൈസ് പ്രസിഡൻറ് സണ്ണി മിറാൻഡ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ ബിജു മണ്ണായത്ത്, ജോയന്റ് ട്രഷറർ ശ്രീബിൻ എന്നിവരും അംഗങ്ങളും പങ്കെടുത്തു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ ജെറെമി-ഡേവീസ്, എഡ്ന-നേഹ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.

Show Full Article
TAGS:gandhi jayanti
News Summary - ONCP Gandhi Jayanti Celebration
Next Story