ഓവർസീസ് എൻ.സി.പി തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsകുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സൂം വഴി നടന്ന കൺവെൻഷൻ എൻ.സി.പി (എസ്) സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. വനം മന്ത്രി എ.കെ. ശശീന്ദ്രൻ രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിച്ചു. കേരള നിയമസഭ കക്ഷി നേതാവും ഒ.എൻ.സി.പി രക്ഷാധികാരിയുമായ തോമസ് കെ.തോമസ്, ദേശീയ വക്താവ് ഡോ.സീമ മാലിക്, നാഷനൽ സെക്രട്ടറി ജിയോ ടോമി, കുവൈത്ത് ജനറൽ സെക്രട്ടറി കെ.വി.അരുൾ രാജ്, വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ, എഫ്.എം. ഫൈസൽ, ഷാ കായംകുളം, ഷാനവാസ്, ഷെരീഫ് കൽപ്പേനി, സ്റ്റേറ്റ് റീട്ടേണീസ് ഫോറം ഭാരവാഹികളായ ആർ.ടി.എ. ഖഫൂർ, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതവും ഒ.എൻ.സി.പി കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി നന്ദി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണി സ്ഥാനാർഥികളുടെയും മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയുടെയും ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റേയും വിജയം ഉറപ്പാക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.

