ഒ.എൻ.സി.പി പുതുവത്സര കിറ്റ് വിതരണം ചെയ്തു
text_fieldsഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി പുതുവത്സര ദിനത്തോടനുബന്ധിച്ച് തൊഴിലാളികൾക്ക് കിറ്റ് വിതരണം നടത്തുന്നു
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി പുതുവത്സര ദിനത്തോടനുബന്ധിച്ച് തൊഴിലാളികൾക്ക് ക്യാമ്പുകളിൽ ഭക്ഷണവും പുതുവത്സര സമ്മാനവും ഉൾപ്പെടെ കിറ്റുകൾ വിതരണം ചെയ്തു. കുവൈത്തിലെ ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത് സ്വദേശികളായ തൊഴിലാളികൾക്കാണ് കിറ്റ് വിതരണം നടത്തിയത്. ഒ.എൻ.സി.പി ദേശീയ കമ്മിറ്റി പ്രസിഡൻറ് ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു.
ഒ.എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ജിവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു. ബിജു സ്റ്റീഫൻ, സണ്ണി മിറാൻഡ, ജോഫി മുട്ടത്ത്, മാത്യു ജോൺ, രവി മണ്ണായത്ത് എന്നിവർ നേതൃത്വം നൽകി. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.

