ഒാൺകോസ്റ്റ് പ്രീപെയ്ഡ് ഫാമിലി മെംബർഷിപ്: ആദ്യ വിജയിക്ക് സമ്മാനം നൽകി
text_fieldsഒാൺകോസ്റ്റ് പ്രീപെയ്ഡ് ഫാമിലി മെംബർഷിപ് കാർഡ് പദ്ധതിയിലെ ആദ്യ നറുക്കെടുപ്പ് വിജയി ഫരീത ബീഗം മുഹമ്മദ് ഗൗസിന് 10,000 ദീനാറിെൻറ കാഷ്പ്രൈസ് സമ്മാനമായി
നൽകിയപ്പോൾ
കുവൈത്ത് സിറ്റി: പ്രീപെയ്ഡ് ഫാമിലി മെംബർഷിപ് കാർഡ് കാമ്പയിൻ ആദ്യ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം നൽകി. 2021 ജനുവരിയിലാണ് പ്രീപെയ്ഡ് ഫാമിലി മെംബർഷിപ് കാർഡ് കാമ്പയിൻ ആരംഭിച്ചത്. പുതിയ അംഗങ്ങളിൽനിന്ന് നറുക്കെടുത്ത് എല്ലാ മാസവും ഒരു വിജയിക്ക് 10,000 ദീനാറിെൻറ കാഷ് പ്രൈസ് നൽകും. ഇതിന് പുറമെ കാർഡ് ഉടമകൾക്ക് കുവൈത്തിലെ എല്ലാ ഒാൺകോസ്റ്റ് സ്റ്റോറുകളിലും ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കും.
ഫരീത ബീഗം മുഹമ്മദ് ഗൗസ് ആണ് ആദ്യ വിജയി. ഖൈത്താനിൽ സലൂൺ ജീവനക്കാരിയായ ഇവർക്ക് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സ്ഥാപനം അടച്ചതിനാൽ ജോലിയില്ലാതെ വിഷമിച്ചിരിക്കെയാണ് ഭാഗ്യം കൈവന്നത്. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് ലളിതമായി നടത്തിയ ചടങ്ങിലാണ് സമ്മാനം നൽകിയത്. മാനേജ്മെൻറ്, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സംബന്ധിച്ചു. വിജയിയെ ഒാൺകോസ്റ്റ് സി.ഇ.ഒ സാലിഹ് അൽ തുനൈബ് അഭിനന്ദിച്ചു. ഒാൺകോസ്റ്റിെൻറ വളർച്ചയിൽ നിറഞ്ഞ പിന്തുണ നൽകുന്ന ഉപഭോക്താക്കളെ അദ്ദേഹം നന്ദി അറിയിച്ചു.
പുതിയ മെംബർഷിപ് കാർഡ് വൻ വിജയമാണെന്നും ഉപഭോക്താക്കളുടെ തൃപ്തിയും പിന്തുണയുമാണ് ഒാൺകോസ്റ്റിെൻറ കരുത്തെന്നും ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. രമേശ് ആനന്ദദാസ് പറഞ്ഞു.
ബ്ലൂബെറി, റാസ്പബെറി, ബ്ലാക്ബെറി എന്നിങ്ങനെ മൂന്ന് രീതിയിലുള്ള കാർഡുകളാണ് അവതരിപ്പിച്ചത്. ഡിസ്കൗണ്ട്, അഡീഷനൽ സേവിങ്സ്, ഇയർ റൗണ്ട് സ്പെഷൽ ഒാഫർ, ഫാസ്റ്റ് ട്രാക്ക് ചെക്കൗട്ട് ഒാപ്ഷൻ എന്നിവ ഫാമിലി കാർഡിെൻറ ആകർഷണങ്ങളാണ്.
ഒരു മാസത്തിൽ പത്ത് ദീനാറിന് മുകളിൽ പർച്ചേഴ്സ് ചെയ്യുന്ന മെംബർമാരെയാണ് 10,000 ദീനാർ കാഷ്പ്രൈസിെൻറ നറുക്കെടുപ്പിൽ ഉൾപ്പെടുത്തുക. ബ്ലാക്ക്ബെറി മെംബർഷിപ് കാർഡിൽ 10 ശതമാനം ഡിസ്കൗണ്ടും ജന്മദിനത്തിൽ പത്ത് ദീനാറിെൻറ ഗിഫ്റ്റ് വൗച്ചറും ലഭിക്കും.
oncost.com എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായി പർച്ചേഴ്സ് ചെയ്താൽ മാസത്തിൽ ഒരു ഫ്രീ ഡെലിവറി ലഭിക്കും. ഷോപ്പിങ് സമയം ലാഭിക്കാൻ സഹായിക്കുന്നതാണ് ഫാസ്റ്റ് ട്രാക്ക് ചെക്കൗട്ട് ഒാപ്ഷൻ.
റാസ്പ്ബെറി കാർഡ് ഉടമകൾക്ക് എട്ട് ശതമാനം ഡിസ്കൗണ്ടും ജന്മദിനത്തൽ അഞ്ച് ദീനാറിെൻറ ഗിഫ്റ്റ് വൗച്ചറുമാണ് ലഭിക്കുക. ബ്ലൂബെറി കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

