ഓൺകോസ്റ്റ് ഷോപ്പ് ആൻഡ് വിൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsഓൺകോസ്റ്റ് ഷോപ്പ് ആൻഡ് വിൻ വിജയികൾക്ക് സി.ഒ.ഒ രമേശ് ആനന്ദ ദാസ് സമ്മാനം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രമുഖ ഹൈപ്പർമാർക്കറ്റായ ഓൺകോസ്റ്റ് ഷോപ്പ് ആൻഡ് വിൻ കാമ്പയിന് സമാപനം. ഒരു മാസം നീണ്ടുനിന്ന കാമ്പയിനിൽ നിരവധി ഉപഭോക്താക്കൾ പങ്കാളികളായി. ഈ കാലയളവിൽ ഷോപ്പിങ് നടത്തിയവരിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് മികച്ച സമ്മാനങ്ങളും കൈമാറി. സാൽമിയ മെയിൻ ബ്രാഞ്ചിൽ നടന്ന സമ്മാനദാന ചടങ്ങിൽ സി.ഒ.ഒ രമേശ് ആനന്ദ ദാസ്, മാർക്കിറ്റിങ് മേധാവി റെഹാൻ എന്നിവർ സമ്മാനങ്ങൾ കൈമാറി.
ഓൺകോസ്റ്റ് മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. മൊത്തം 45 ഭാഗ്യശാലികൾക്കാണ് സമ്മാനം വിതരണം ചെയ്തത്. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ലഭ്യമാക്കൽ, ഓൺകോസ്റ്റുമായുള്ള ഊഷ്മ്ളമായ ബന്ധം കൈവരിക്കൽ എന്നിവയുടെ ഭാഗമായാണ് സമ്മാനങ്ങൾ ഏർപ്പെടുത്തിയതെന്ന് സി.ഒ.ഒ രമേശ് ആനന്ദ ദാസ് പറഞ്ഞു.
മികച്ച ഗുണനിലവാരവും മിതമായ വിലയും എന്ന തത്ത്വത്തിൽ ഓൺകോസ്റ്റ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പ് ആൻഡ് വിൻ കാമ്പയിനിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച സി.ഒ.ഒ വിജയികൾക്ക് ആശംസകളും നേർന്നു. വരും ദിവസങ്ങളിലും ഉപഭോക്താക്കൾക്കായി വ്യത്യസ്തമായ സമ്മാന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒന്നാം സമ്മാനത്തിന് അർഹരായവർ
മുഹമ്മദ് ഹാരിസ്, നൂറ സൽമോൻ, അക്ഷയ കീർത്തി, മുഹമ്മദ് അഫ്കാർ, മുഹ്സിൻ അൽഷമ്മരി,സുബ്രമണ്യം കൊസുരു,തിരുപലു,ജേകബ് ജോൺ,ദേവീന്ദർജിത് സിങ്, ഹുസൈൻ മൻഫി,മുഹമ്മദ് അബ്ദുൽ അസീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

