ഗൾഫ് മാധ്യമം–ഒാൺകോസ്റ്റ് ഫ്രീഡം ക്വിസ്
text_fieldsകുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ നമ്മുടെ ജന്മദേശം, ഇന്ത്യ സ്വാതന്ത്ര്യ ലബ്ധിയുടെ 73 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ 'ഗൾഫ് മാധ്യമം' ഇന്ത്യയെക്കുറിച്ചുള്ള ലളിതമായ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 12 മുതൽ 15 വരെയാണ് മത്സരം. ഇന്ത്യൻ സ്വാതന്ത്ര്യദിനവുമായി ബദ്ധപ്പെട്ട ഒാരോ ചോദ്യം എല്ലാ ദിവസവും മാധ്യമം വെബ്സൈറ്റിലും (www.madhyamam.com) ഗൾഫ് മാധ്യമത്തിലും പ്രസിദ്ധീകരിക്കും. വെബ്സൈറ്റിലൂടെയാണ് ഉത്തരങ്ങൾ നൽകേണ്ടത്. ഒാരോ ദിവസവും ശരിയുത്തരം നൽകുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.കുവൈത്തിൽനിന്നുള്ള വായനക്കാർക്കായാണ് മത്സരത്തിൽ പെങ്കടുക്കാൻ അർഹത. http://registration.madhyamam.com/freedomquiz/kuwait എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്ത് ഉത്തരം സബ്മിറ്റ് ചെയ്യാവുന്നതാണ്.
ഗൾഫ് മാധ്യമം -ഒാൺകോസ്റ്റ്
ഫ്രീഡം ക്വിസ് ആദ്യദിനത്തെ ചോദ്യങ്ങൾ
1. ശിപായി ലഹള തുടങ്ങിയ സ്ഥലം?
A. മീററ്റ്, B. അഹ്മദാബാദ്, C. ഡൽഹി

