പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം
text_fieldsപ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ എട്ടാമത് ഓണാഘോഷം അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്നു. പ്രോഗ്രാം കൺവീനർ സ്റ്റാൻലി ലീൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ജിജോ പി.ജോസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സിനു ജോൺ ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥികളായി പങ്കെടുത്ത സത്താർ കുന്നിൽ, ടോബി മാത്യു എന്നിവർ ആശംസകൾ നേർന്നു.
ഡോ. അനില ആൽബർട്ട് വിവിധ തരത്തിലുള്ള അലർജി എങ്ങനെ പ്രതിരോധിക്കാമെന്ന് ക്ലാസെടുത്തു. സെക്രട്ടറി ഗിരിജ വിജയൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സുവിനിയർ കൺവീനർ അർഷാദ്, ജോയ് ആലുക്കാസ് മാർക്കറ്റിങ് മാനേജർ നിതിന് നൽകി പ്രകാശനം ചെയ്തു.
അഭിരാമി അജിത്ത് അവതരിപ്പിച്ച മോഹിനിയാട്ടം
അത്തപ്പൂക്കള മത്സരം, തിരുവാതിര മത്സരം, പുരുഷന്മാർ അവതരിപ്പിച്ച കോൽക്കളി, അഭിരാമി അജിത്തിന്റെ മോഹിനിയാട്ടം എന്നിവ ശ്രദ്ധ പിടിച്ചുപറ്റി. ഓണ സദ്യയും ഒരുക്കി. കുട്ടികൾക്കുള്ള ഉപരിപഠന സഹായ പദ്ധതിയും അവതിരിപ്പിച്ചു. മികച്ച പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ രമേശ് നായർ നന്ദി പറഞ്ഞു.

