തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം ഉദ്ഘാടനം
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം യൂനിറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ ഗായകൻ മുബാറക് അൽ റാഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെജി കോരുത് അധ്യക്ഷത വഹിച്ചു.
കെ.ജി. എബ്രഹാം, കെ.എസ്. വർഗീസ്, അഡ്വ. പി. ജോൺ തോമസ്, ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ട്രഷറർ റൈജു അരീക്കര എന്നിവർ സംസാരിച്ചു. മഴവിൽ മനോരമ സൂപ്പർ ഫോർ വിന്നർ രൂത്ത് ആൻ ടോബിയെ മെമന്റോ നൽകി ആദരിച്ചു.
പ്രോഗ്രാം കൺവീനർ ഷിജു ഓതറ, അലക്സ് കറ്റോട്, ശിവകുമാർ തിരുവല്ല, ക്രിസ്റ്റി അലക്സാണ്ടർ, ഷെറിൻ അരുൺ എബി തോമസ്, സജി പൊടിയാടി, ടിൻസി ഇടുക്കള, ഷെബി കുറുപ്പൻപറമ്പിൽ, റജി ചാണ്ടി, ബൈജു ജോസ്, പ്രദീപ് ജോസഫ്, ജിജി നൈനാൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. മുബാറക് അൽ റാഷീദ്, രൂത്ത് ആൻ ടോബി എന്നിവർ ഗാനങ്ങൾക്ക് നേതൃത്വം നൽകി. കുവൈത്ത് മെലഡീസിന്റെ ഷൈജു പള്ളിപ്പുറത്തിന്റെ ഗാനമേളയും വിവിധ കലാപരിപാടികളും മാവേലി, ചെണ്ടമേളം, തിരുവാതിര ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

