Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബദർ അൽസമ മെഡിക്കൽ...

ബദർ അൽസമ മെഡിക്കൽ സെന്ററിൽ ഓണം ആഘോഷിച്ചു

text_fields
bookmark_border
ബദർ അൽസമ മെഡിക്കൽ സെന്ററിൽ ഓണം ആഘോഷിച്ചു
cancel
camera_alt

ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ജീ​വ​ന​ക്കാ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ

കുവൈത്ത് സിറ്റി: ഫർവാനിയ ബദർ അൽസമ മെഡിക്കൽ സെന്ററിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. തിരുവാതിരകളി, ഓണപ്പാട്ടുകളുടെ അവതരണം, ഡാൻസ്, മറ്റു കലാപരിപാടികൾ എന്നിവ ആഘോഷത്തിന് കൊഴുപ്പേകി. വടംവലി, ലമൺ സ്പൂൺ റൈസ് തുടങ്ങി വിവിധ മത്സരങ്ങളും നടന്നു.

ഡോ. രാജശേഖരൻ, അഷ്റഫ് അയൂർ (പ്രമോട്ടർ) എന്നിവർ ഓണസന്ദേശം കൈമാറി. ആഘോഷഭാഗമായി മെഡിക്കൽ സെന്ററിന്റെ കവാടത്തിൽ മനോഹരമായ പൂക്കളം ഒരുക്കിയിരുന്നു. കേരളത്തിന്റെ തനത് സദ്യയും വിളമ്പി. ജീവനക്കാർക്കും മാനേജ്മെന്റിനും ഇടയിൽ സൗഹൃദവും ആഹ്ലാദവും വർധിപ്പിക്കുന്നതിനും പരസ്പരം ആശംസകൾ കൈമാറുന്നതിനും ഒരുമിച്ചുള്ള ഇത്തരം ആഘോഷങ്ങൾ വഴിവെക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badar al SamaRAK Onam 2022
News Summary - Onam was celebrated
Next Story