Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​വേ​ശം കൊ​ടു​മു​ടി...

ആ​വേ​ശം കൊ​ടു​മു​ടി ക​യ​റി​ ഒാ​ണ​ത്ത​നി​മ

text_fields
bookmark_border
ആ​വേ​ശം കൊ​ടു​മു​ടി ക​യ​റി​ ഒാ​ണ​ത്ത​നി​മ
cancel
camera_alt?????? ?????????????? ?????????????????? ??????? 13?????? ??????? ????????? ????????
അ​ബ്ബാ​സി​യ: ആ​വേ​ശം കൊ​ടു​മു​ടി ക​യ​റി​​യ വ​ടം​വ​ലി​യു​ടെ പെ​രും​പോ​രി​ൽ റെ​സോ​വ ട്രാ​വ​ൽ​സ്​ ഫ്ര​ണ്ട്​​സ്​ ​ഒാ​ഫ്​ ര​​ജീ​ഷ്​ എ ​ടീം കി​രീ​ടം ചൂ​ടി. ത​നി​മ കു​വൈ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന 13ാമ​ത്​ ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​മാ​ണ്​ ക​ര​ളു​റ​പ്പി​​െൻറ​യും കൈ​ക്ക​രു​ത്തി​​െൻറ​യും മാ​റ്റു​ര​ച്ച പോ​രാ​ട്ട​ച്ചൂ​ടി​​െൻറ വേ​ദി​യാ​യ​ത്. അ​ബ്ബാ​സി​യ രാ​ജു സേ​വ്യ​ർ ന​ഗ​റി​ൽ (ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്​​കൂ​ൾ അ​ങ്ക​ണം) ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ലെ  17 പ്ര​മു​ഖ ടീ​മു​ക​ൾ പ​െ​ങ്ക​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക്​ 351 ദീ​നാ​ർ കാ​ഷ്​ പ്രൈ​സും സാ​ൻ​സി​ലി​യ എ​വ​ർ​റോ​ളി​ങ്​ സ്വ​ർ​ണ​ക്ക​പ്പും ന​ൽ​കി. ഫ്ര​ണ്ട്​​സ്​ ഒാ​ഫ്​ ര​ജീ​ഷ്​ ബി ​ടീം, ബ്ല്യൂ ​ലൈ​ൻ കെ.​കെ.​ബി സി ​ടീം എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക്​ 251 ദീ​നാ​ർ കാ​ഷ്​ പ്രൈ​സും ബ്ല്യൂ ​ലൈ​ൻ എ​വ​ർ​റോ​ളി​ങ്​ ട്രോ​ഫി​യും മൂ​ന്നാം​സ്ഥാ​ന​ക്കാ​ർ​ക്ക്​ 151 ദീ​നാ​ർ കാ​ഷ്​ പ്രൈ​സും ബി​ജു മെ​മ്മോ​റി​യ​ൽ റോ​ളി​ങ്​ ട്രോ​ഫി​യും ന​ൽ​കി. കൂ​ടാ​തെ മി​ക​ച്ച​ ഫ്ര​ണ്ട്, മി​ക​ച്ച ബാ​ക്ക്, മി​ക​ച്ച​ പ​രി​ശീ​ല​ക​ൻ, മി​ക​ച്ച മാ​നേ​ജ​ർ, ഭാ​വി​യു​ടെ താ​രം, സ്​​പോ​ർ​ട്​​സ്​ പേ​ഴ്​​സ​ൺ ​ഒാ​ഫ്​ ദ ​ഇ​യ​ർ തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ടീ​മു​ക​ൾ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും ഒ​ട്ട​ന​വ​ധി സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. ഒാ​ണ​ത്ത​നി​മ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്തി​ലെ വി​വി​ധ ഇ​ന്ത്യ​ൻ​സം​ഘ​ട​ന​ക​ളു​ടെ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഡ​യ​റ​ക്​​ട​റി പു​റ​ത്തി​റ​ക്കി. കേ​ര​ള​ത്തി​​െൻറ പൈ​തൃ​കം വി​ളി​ച്ചോ​തി​യ 40ൽ​പ​രം ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ന്ന സാം​സ്​​കാ​രി​ക​ഘോ​ഷ​യാ​ത്ര​യും ഷൈ​ജു പ​ള്ളി​പ്പു​റം, പ്ര​താ​പ​ൻ മാ​ന്നാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗീ​ത​നി​ശ​യും കേ​ര​ളീ​യ രു​ചി​ക്കൂ​ട്ടു​ക​ളാ​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​മേ​ള​യും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഒാ​ണ​ത്ത​നി​മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​ഘു​നാ​ഥ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റു​മേ​നി​യ​ൻ അം​ബാ​സ​ഡ​ർ ഡാ​നി​യേ​ൽ ട​നാ​സെ, ത​നി​മ ക​ൺ​വീ​ന​ർ ജേ​ക്ക​ബ്​ വ​ർ​ഗീ​സ്, കേ​ണ​ൽ ഇ​ബ്രാ​ഹീം അ​ബ്​​ദു​ൽ റ​സാ​ഖ്, കെ.​ജി. എ​ബ്ര​ഹാം, ഡോ. ​ടി.​എ. ര​മേ​ശ്, മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ സി.​ഇ.​ഒ ഹം​സ പ​​യ്യ​​ന്നൂ​ർ, ബി.​ഇ.​സി ക​ൺ​ട്രി ഹെ​ഡ്​ മാ​ത്യൂ​സ്​ വ​ർ​ഗീ​സ്, ഫ്ര​ണ്ട്​​ലൈ​ൻ ലോ​ജി​സ്​​റ്റി​ക്​​സ്​ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ ബി.​പി. നാ​സ​ർ, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ശാ​ന്ത മ​റി​യ ജ​യിം​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ്​ ക​ൺ​ട്രി ഹെ​ഡ്​ അ​ഫ്​​സ​ൽ ഖാ​ൻ, ബോ​സ്​​കോ ജ്വ​ല്ല​റി സി.​ഇ.​ഒ ബെ​ന്നി, പ്ര​വാ​സി ​േക്ഷ​മ​നി​ധി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം എ​ൻ. അ​ജി​ത്​​കു​മാ​ർ, ജോ​ണി കു​ന്നി​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ രാ​ജു സ​ക്ക​റി​യ സ്വാ​ഗ​ത​വും മ​റി​യ ന​ന്ദി​യും പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബാ​ബു​ജി ബ​ത്തേ​രി പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanimagulf newsonammalayalam news
News Summary - Onam- Thanima
Next Story