ആം​സ്​ ഫോ​ർ യു ​കു​വൈ​ത്ത്​ ‘ഒാ​ണ​പ്പി​റ​വി 2019’ ആ​ഘോ​ഷി​ച്ചു

10:29 AM
07/11/2019
ആം​സ്​ ഫോ​ർ യു ‘​ഒാ​ണ​പ്പി​റ​വി 2019’ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആം​സ്​ ഫോ​ർ യു ​കു​വൈ​ത്ത്​ ഇൗ ​വ​ർ​ഷ​ത്തെ ഒാ​ണാ​ഘോ​ഷം ‘ഒാ​ണ​പ്പി​റ​വി 2019’ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ല​ക്​​സ്​ ജോ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ശ്​ നാ​യ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളും എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളും വി​ള​ക്ക്​ കൊ​ളു​ത്തി പ​രി​പാ​ടി​ക്ക്​ തു​ട​ക്കം​കു​റി​ച്ചു. 


തു​ട​ർ​ന്ന്​ വ​ർ​ണാ​ഭ​മാ​യ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ, വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, നൃ​ത്തം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം ന​ൽ​കു​ന്ന ഹ്ര​സ്വ നാ​ട​ക​ങ്ങ​ൾ, സ്​​കി​റ്റു​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.ട്ര​ഷ​റ​റും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ വി. ​കൃ​ഷ്​​ണ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. ഒാ​ണ​സ​​ദ്യ​യോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

Loading...
COMMENTS