Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​േ​ങ്ക​മമായി...

കെ​േ​ങ്ക​മമായി കുവൈത്തിലെ ഒാ​ണാ​ഘോ​ഷം

text_fields
bookmark_border
കെ​േ​ങ്ക​മമായി കുവൈത്തിലെ ഒാ​ണാ​ഘോ​ഷം
cancel
camera_alt????????????????? ??????????? ???????????? ??????????????? ??????????????????? ????????? ????????????

കു​വൈ​ത്ത്​ സി​റ്റി: ​െഎ​ശ്വ​ര്യ​ത്തി​​െൻറ​യും സ​മൃ​ദ്ധി​യു​ടെ​യും ഉ​ത്സ​വ​മാ​യ ഒാ​ണം കു​വൈ​ത്തി​ലെ മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി. മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ താ​മ​സ​യി​ട​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ളു​ടെ ക​മ്പ​നി​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും പൂ​ക്ക​ള​മി​ട്ടും സ​ദ്യ ഒ​രു​ക്കി​യു​മാ​ണ്​ ഒാ​ണ​ത്തെ വ​ര​വേ​റ്റ​ത്​. കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ത്തെ​യും സം​സ്​​കാ​ര​ത്തെ​യും അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു കു​വൈ​ത്തി മ​ല​യാ​ളി​ക​ളു​ടെ​യും ആ​ഘോ​ഷ​ങ്ങ​ൾ. പ​ല​യി​ട​ങ്ങ​ളി​ലും തൂ​ശ​നി​ല​യി​ൽ ത​ന്നെ സ​ദ്യ വി​ള​മ്പി. അ​ട​പ്ര​ഥ​മ​നും പ​പ്പ​ട​വും കാ​യ വ​റു​ത്ത​തും സ​ദ്യ​ക്ക്​ ​മേ​​െ​മ്പാ​ടി​യാ​യി. വ​സ്​​ത്ര​ങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്നു പാ​ര​മ്പ​ര്യ​ത്ത​നി​മ. പു​രു​ഷ​ന്മാ​ർ മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച്​ ആ​ഘോ​ഷ​ത്തി​നെ​ത്തി​യ​പ്പോ​ൾ സ്​​ത്രീ​ക​ൾ ക​സ​വ്​ സാ​രി​യ​ണി​ഞ്ഞു. പ​ല ഫ്ലാ​റ്റു​ക​ളി​ലും മ​ല​യാ​ളി​ക​ൾ ഒ​ന്നി​ച്ചാ​ണ്​ ഒാ​ണ​സ​ദ്യ ഒ​രു​ക്കി​യ​ത്​.

വി​വി​ധ സം​ഘ​ട​ന​ക​ൾ ഒാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും നി​ര​വ​ധി ഒാ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ‘വ​ള്ളം​ക​ളി’​യും ‘വ​ള്ള​സ​ദ്യ’​യും ഒ​രു​ക്കി​യാ​ണ്​ അ​ബ്ബാ​സി​യ മേ​റ്റ്​​സ്​ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്​. മ​നോ​ജ് പ​ന്ത​ളം ചി​ട്ട​പ്പെ​ടു​ത്തി​യ ആ​ക്ഷേ​പ​ഹാ​സ്യ വ​ഞ്ചി​പ്പാ​ട്ടി​​െൻറ ഈ​ര​ടി​ക​ൾ​ക്കൊ​പ്പം കൂ​ട്ടാ​യ്​​മ അം​ഗ​ങ്ങ​ൾ തു​ഴ​യെ​റി​ഞ്ഞു. ഷാ​ജി മാ​വേ​ലി​ക്ക​ര​യാ​ണ് തി​രു​വോ​ണ​ത്തോ​ണി രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. വ​ഞ്ചി​പ്പാ​ട്ടി​ൽ നാ​ട്ടി​ലെ​യും കു​വൈ​ത്തി​ലെ​യും രാ​ഷ്​​ട്രീ​യ-​സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളാ​ണ് ഇ​തി​വൃ​ത്ത​മാ​യ​ത്. 22ഓ​ളം കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ഓ​ണ​സ​ദ്യ ഒ​രു​ക്കി വി​ള​മ്പി​യ​ത്.കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​​െൻറ ഓ​ണാ​ഘോ​ഷം ‘പൊ​ന്നോ​ണം 2017’  അ​ബ്ബാ​സി​യ അ​ൽ​ഫോ​ൻ​സ ഹാ​ളി​ൽ സെ​പ്റ്റം​ബ​ർ എ​ട്ടി​ന്​ രാ​വി​ലെ 9.30ന്​ ​ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി സു​നി​ൽ ജെ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വാ​തി​ര, വ​ഞ്ചി​പ്പാ​ട്ട്, ചെ​ണ്ട​മേ​ളം, നൃ​ത്തം, മാ​ജി​ക്‌​ഷോ, ഗാ​ന​മേ​ള തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കും. കു​വൈ​ത്തി​ലെ കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തി​രു​വ​ല്ല പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​​െൻറ (ടി​പ്മാ​ക്) ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും സെ​പ്റ്റം​ബ​ർ 28ന്​ ​രാ​ത്രി ഏ​ഴി​ന്​ അ​ബ്ബാ​സി​യ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. ഒാ​ണാ​ഘോ​ഷ​ത്തി​​െൻറ ബ്രോ​ഷ​ർ വി​നീ​ത ലി​ജോ​യ്ക്ക് ന​ൽ​കി ഷാ​ജി ചി​റ​യ്ക്ക്​​പ്പു​റ​ത്ത്​ പ്ര​കാ​ശ​നം ചെ​യ്തു. 
തോ​മ​സ് എ​ബ്ര​ഹാം, സാം ​ജോ​ൺ, ബി​ജു വ​ർ​ഗീ​സ്, സു​ജ​ൻ ഇ​ട​പ്രാ​ൽ, ഷാ​ജി മു​തി​ര​ക്കാ​ല​യി​ൽ, ഷാ​രോ​ൺ ജോ​ർ​ജ്, തോ​മ​സ് പി. ​എ​ബ്ര​ഹാം, ലി​ജോ ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsonammalayalam news
News Summary - onam-kuwait-gulf news
Next Story