ഓണം പ്രദർശന ക്രിക്കറ്റ് മത്സരം: ടീം വാമനൻ ജേതാക്കൾ
text_fieldsഓണം പ്രദർശന ക്രിക്കറ്റ് മത്സര വിജയികളും സംഘാടകരും
കുവൈത്ത് സിറ്റി: ക്ലാസിക് ഗോൾഡൻ സലൂൺ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ ടീം വാമനൻ ജേതാക്കളായി. കുവൈത്തിലെ വിവിധ ക്രിക്കറ്റ് ക്ലബുകൾക്കായി കളിക്കുന്നവരിൽനിന്ന് തിരഞ്ഞെടുത്ത മികച്ച കളിക്കാരെ മഹാബലി, വാമനൻ എന്നീ ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മഹാബലി ടീം നിശ്ചിത 25 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാമനൻ ടീം ആറു വിക്കറ്റ് നഷ്ടത്തിൽ 21.4 ഓവറിൽ ലക്ഷ്യംകണ്ടു. ഓൾറൗണ്ട് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അരുൺ ജോസ് പിറവം മാൻ ഓഫ് ദി മാച്ച് ആയി. മാത്യു ജോസഫിനെ മികച്ച ബാറ്ററായും ക്രിസ്റ്റിൻ തോമസിനെ മികച്ച ബൗളറായും മിഥുൻ സൈമണെ മികച്ച ഫീൽഡറായും രവീന്ദ്രയെ മികച്ച വിക്കറ്റ് കീപ്പറായും തിരഞ്ഞെടുത്തു.കുവൈത്ത് നാഷനൽ ക്രിക്കറ്റ് ടീം മാനേജർ നവീൻ ഡി ജയൻ, അസീം തെക്കുങ്കൽ, ടീം മാനേജർ എൽദോസ്, ഡോ. സുനിൽ മുസ്തഫ, റിസ്റ്റൻ റോബിൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുരളി, സിയാദ്, മനോജ് എന്നിവരുടെ നേതൃത്വത്തിൽ പായസവിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

