Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓണത്തെ വരവേൽക്കാൻ...

ഓണത്തെ വരവേൽക്കാൻ ആഘോഷങ്ങളൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ്

text_fields
bookmark_border
Onam Celebrations
cancel

കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളി​ക​ളു​ടെ ആ​ഗോ​ള ആ​ഘോ​ഷ​മാ​യ ഓ​ണ​ത്തെ മി​ക​ച്ച ഓ​ഫ​റു​ക​ളും വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളും കൊ​ണ്ട് വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ എ​ല്ലാ ഔ​ട്ട്‍ലെ​റ്റു​ക​ളി​ലും ഓ​ഫ​റു​ക​ളും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും. ലു​ലു അ​ൽ റാ​യ്, ദ​ജീ​ജ്, ഫ​ഹാ​ഹീ​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും ഒ​രു​ക്കും.

ഓ​ണ​വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ഇ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഓ​ണ​ച്ച​ന്ത എ​ല്ലാ ഔ​ട്ട്‍ലെ​റ്റു​ക​ളി​ലും ആ​രം​ഭി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ പ​ച്ച​ക്ക​റി​ക​ൾ അ​വി​ശ്വ​സ​നീ​യ​മാ​യ വി​ല​ക്കു​റ​വി​ൽ ഇ​വി​ടെ ല​ഭ്യ​മാ​ണ്. ത​ന​ത് കേ​ര​ളീ​യ രു​ചി​യി​ൽ 22ല​ധി​കം വി​ഭ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഓ​ണ​സ​ദ്യ​യും ലു​ലു​വി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ഗ​സ്റ്റ് 28വ​രെ ഓ​ണ​സ​ദ്യ മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ ചെ​യ്യാം. 15ലേ​റെ പാ​യ​സ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പാ​യ​സ​മേ​ള​യും ഓ​ണ​ക്കാ​ല​ത്ത് ലു​ലു​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി കാ​ത്തി​രി​പ്പു​ണ്ട്.

ഓ​ണം ആ​ഘോ​ഷ​ത്തി​ന് ഉ​ടു​ത്തൊ​രു​ങ്ങാ​ൻ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ളും പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടു​ക​ളി​ൽ ല​ഭ്യ​മാ​ണ്. സാ​രി, ചു​രി​ദാ​റു​ക​ൾ എ​ന്നി​വ​ക്ക് ഓ​രോ 10 ദീ​നാ​ർ ചെ​ല​വ​ഴി​ക്കു​മ്പോ​ഴും അ​ഞ്ച് ദീ​നാ​റി​ന്റെ സ​മ്മാ​ന വൗ​ച്ച​ർ ല​ഭി​ക്കും. അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ഈ ​മാ​സം 25ന് ​വ​ടം​വ​ലി, 26ന് ​പൂ​ക്ക​ള​മ​ത്സ​രം എ​ന്നി​വ ന​ട​ക്കും. ചെ​ണ്ട​മേ​ളം, പു​ലി​ക​ളി, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും 26ന് ​അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ഒ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam CelebrationsLulu Hypermarket
News Summary - Onam Celebrations are organized by Lulu Hypermarket
Next Story