ആഘോഷമായി ‘കാസ്രോട്ടോണം’
text_fields‘കാസ്രോട്ടോണം’ പരിപാടിയിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ കാസറഗോട്ടുകാർ ‘കാസ്രോട്ടോണം സീസൺ- 4 സാൽമിയ ഹാളിൽ നടന്നു. ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു.
സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ പ്രാർഥന ഗീതം ആലപിച്ചു. മുനവ്വർ മുഹമ്മദ്, സലാം കളനാട്, സി.എച്ച് കുഞ്ഞി, അഷറഫ് ആയൂർ, ഫാറൂഖ് ശർഖി, കബീർ മഞ്ഞംപാറ, മുനീർ കുണിയ, ജലീൽ ആരിക്കാടി എന്നിവർ സംസാരിച്ചു. സുരേഷ് കൊളവയൽ സ്വാഗതവും രാജേഷ് പരപ്പ നന്ദിയും പറഞ്ഞു.
റാഫി കല്ലായിയുടെ നേതൃത്വത്തിൽ ഗാനമേള, നാടൻ കളികൾ, ഓണപ്പാട്ടുകൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. മത്സര വിജയികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. പായസ പ്രദർശനവും നടന്നു. നിസാം, ഹസ്സൻ ബല്ല,ഗഫൂർ എരിയാൽ, സിദ്ദിക്ക് ശർഖി, കബീർ തളങ്കര, ജോസഫ്, റഫീഖ് ഒളവറ, ഇക്ബാൽ പെരുമ്പട്ട, കരീം കാഞ്ഞങ്ങാട്, അബ്ദു കടവത്, സൈദാ ആബിദ, ശില്പ സുരേഷ്, റസീന നിസാം, ആശാ ശ്രീനിവാസൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

