Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇടുക്കി അസോസിയേഷൻ...

ഇടുക്കി അസോസിയേഷൻ ഓണാഘോഷം

text_fields
bookmark_border
വ​നി​ത അം​ഗ​ങ്ങ​ൾ മാ​വേ​ലി​ക്കൊ​പ്പം
cancel
camera_alt

വ​നി​ത അം​ഗ​ങ്ങ​ൾ മാ​വേ​ലി​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (ഐ.​എ.​കെ) പൊ​ന്നോ​ണം-2023 സം​ഘ​ടി​പ്പി​ച്ചു. ജോ​യ് ആ​ലു​ക്കാ​സ് കു​വൈ​ത്ത് ക​ൺ​ട്രി ഹെ​ഡ് വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് ജോ​ബി​ൻ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഹ​ദീ​ൽ ബി ​ബു​ഖാ​രി​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

ഐ.​എ.​കെ പ്ര​മോ വി​ഡി​യോ സീ​നി​യ​ർ മെം​ബ​ർ ടോം ​ഇ​ട​യോ​ടി പ്ര​കാ​ശ​നം ചെ​യ്തു. നി​ക്സ​ൺ ജോ​ർ​ജ് ഓ​ൺ​ലൈ​ൻ ഡാ​ൻ​സി​ങ് കോ​മ്പി​റ്റീ​ഷ​ൻ ഫ്ലെ​യ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഷി​ജു ബാ​ബു, ജി​ജി മാ​ത്യു, വി​നോ​ദ് കു​മാ​ർ, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൻ വി​നീ​ത ഔ​സേ​പ്പ​ച്ച​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബാ​ബു ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ളി വാ​ദ്യ​ക​ലാ​പീ​ഠം കു​വൈ​ത്തി​ന്റെ ചെ​ണ്ട​മേ​ളം, ന​സീ​ബ് ക​ലാ​ഭ​വ​ന്റെ സ്റ്റേ​ജ് ഷോ, ​ചി​ൽ​ഡ്ര​ൻ​സ് ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ രാ​ജി മാ​ത്യു​വി​ന്റെ നേ​തൃ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു. ഒ​രു തൂ​വ​ൽ പ​ക്ഷി​ക​ൾ എ​ഫ്.​എം മ്യൂ​സി​ക്കി​ന്റെ ഗാ​ന​മേ​ള, ചി​ല​മ്പ് നാ​ട​ൻ​പാ​ട്ട് കൂ​ട്ട​ത്തി​ന്റെ ദൃ​ശ്യാ​വി​ഷ്കാ​രം ഉ​ൾ​പ്പെ​ടു​ത്തി​യ നാ​ട​ൻ​പാ​ട്ടും പ​രി​പാ​ടി​യു​ടെ മാ​റ്റ് വ​ർ​ധി​പ്പി​ച്ചു. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ചാ​ക്കോ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ എ​ബി​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationIdukki Association kuwait
News Summary - Onam celebration of Idukki Association
Next Story