ആഘോഷമായി ട്രാക് ‘ഓണപ്പുലരി’
text_fieldsതിരുവനന്തപുരം നോൺ റെസിഡന്റ്സ് ഓഫ് കുവൈത്ത് ‘ഓണപ്പുലരി’ ഡോ. സുസോവന
സുജിത്ത് നായർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് ഓഫ് കുവൈത്ത് (ട്രാക്) ‘ഓണപ്പുലരി- 2K25’ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഉദ്ഘാടനച്ചടങ്ങിൽ പ്രസിഡന്റ് ശ്രീരാഗം സുരേഷ് അധ്യക്ഷതവഹിച്ചു. ഡോ. സുസോവന സുജിത്ത് നായർ ഉദ്ഘാടനം ചെയ്ത. കുട ജന. കൺവീനർ മാർട്ടിൻ മാത്യു ഓണസന്ദേശം കൈമാറി. ട്രാക് നേതാക്കളായ എം.എ. നിസാം, ഡോ. ശങ്കരനാരായണൻ എന്നിവർ ആശംസ നേർന്നു.
ജന.സെക്രട്ടറി ആർ രാധാകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് മോഹൻ കുമാർ നന്ദിയും പറഞ്ഞു.
ജോ. സെക്രട്ടറി വിജിത്ത് കുമാർ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ റോബർട്ട്, രഞ്ജിത്ത് ജോണി, അരുൺ കുമാർ, വനിത വേദി വൈസ് പ്രസിഡന്റ് ശ്രീലത സുരേഷ്, അംഗങ്ങളായ അഭിലജ അജി, സോഫിയ സിബി, ബഷീറ, അബ്ബാസിയ ഏരിയ സെക്രട്ടറി മണികണ്ഠൻ, ഏരിയ എക്സിക്യൂട്ടിവ് അജി കുട്ടപ്പൻ, സിബി എസ്. ശശി, വിനു എസ് ആർ, ഷഫീക് ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
മഹാബലി എഴുന്നള്ളത്ത്, തിരുവാതിരകളി, വള്ളംകളി, മോഹിനിയാട്ടം, നൃത്ത നൃത്ത്യങ്ങൾ, ഗാനമേള വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. ഓണസദ്യയും ഒരുക്കി. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

