അബുഹലീഫ സൗഹൃദവേദി ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രാധാന്യം വിളിച്ചോതി അബുഹലീഫ സൗഹൃദവേദി ഓണാഘോഷം. അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തി. പരസ്പര ഒത്തുചേരലുകളും ആശയ സൗഹൃദങ്ങൾ പങ്കുവെക്കലും ഈ കാലഘട്ടത്തിൽ ഏറെ അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രേമൻ ഇല്ലത്ത് ആശംസ നേർന്നു. ഗസ്സയിലെ കുഞ്ഞുങ്ങളുടെ കണ്ണുനീരും മാതാപിതാക്കളുടെ രോദനവും ചുറ്റും നിറയുന്ന ഈ സമയത്ത് അവരോടുള്ള ഐക്യപ്പെടലാവണം ഓരോ ഒത്തുച്ചേരലെന്നും അദ്ദേഹം ഉണർത്തി.
സൗഹൃദവേദി അബൂഹലീഫ ഏരിയ പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. രക്ഷാധികാരികളായ കെ.എം.ഹാരിസ്, അൻവർ ഷാജി, ഡോജി മാത്യു എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. വൈസ് പ്രസിഡന്റ് ശ്രീജിത്ത് സ്വാഗതവും സെക്രട്ടറി അലി വെളളാരത്തൊടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

