വേദനിക്കുന്ന ഓർമകളിലേക്ക് ഒരു തിരുവോണം
text_fieldsനളിനാക്ഷൻ
ഒളവറ
എല്ലാവർഷവും ഓണം ഗംഭീരമായി ആഘോഷിക്കാറുണ്ട്. നാട്ടിലാകുമ്പോൾ കൂടിപ്പോയാൽ മൂന്നു ദിവസമാണ് ആഘോഷം, ഗൾഫുകാരെ സംബന്ധിച്ചിടത്തോളം ഓണാഘോഷം രണ്ടു മാസത്തോളമുണ്ടാകും. കുവൈത്തിൽ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ചുരുങ്ങിയത് പത്തിൽ കുറയാതെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ, ഇക്കുറി ആഘോഷം പോയിട്ട് ഒന്ന് മനസ്സ് തുറന്ന് ചിരിക്കാൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
ജൂൺ 12ന് കുവൈത്തിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിന്റെ ഞെട്ടലിൽനിന്ന് ഞാനടക്കം പലരും ഇന്നും മോചിതരായില്ല. ജോലി ചെയ്യുന്ന എൻ.ബി.ടി.സി കമ്പനിയിൽ വർഷവും കോർപറേറ്റ് ഓഫിസിൽ വിപുലമായ സദ്യയോടെ ഓണാഘോഷവും, ക്യാമ്പുകളിൽ തിരുവോണദിവസം ഓണസദ്യയും ഉണ്ടാകാറുണ്ട്. ഇത്തവണ ആഘോഷങ്ങളൊന്നും ഇല്ല. ക്യാമ്പുകളിൽ ഓണസദ്യ മാത്രമേ കാണുകയുള്ളൂ. 49 പേരുടെ വിയോഗം മറക്കാൻ പറ്റാത്തതാണ്.
ഇത്തവണ എനിക്ക് നാട്ടിലാണ് ഓണം. ഓണം അടുത്തെത്തിയിട്ടും നാട്ടിലും ഉണർവ് കാണാനില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പല ക്ലബുകളും ആഘോഷങ്ങൾ വേെണ്ടന്ന് വെച്ചിരിക്കുകയാണ്. അതുകൊണ്ടെല്ലാം ഈ വർഷത്തെ ഓണം ആഘോഷങ്ങളില്ലാതെ കടന്നുപോകും.എന്തൊക്കെ ആയാലും മലയാളികളുടെ മനസ്സിൽ ഓണം സമൃദ്ധിയുടെ ആഘോഷമാണ്. കേരളത്തിലെ ഓണാഘോഷത്തിന്റെയും ഓണസദ്യയുടെയും പ്രാധാന്യം പഴഞ്ചൊല്ലായ 'കാണാം വിറ്റും ഓണം ഉണ്ണണം'എന്നതില്‍ നിന്ന് തന്നെ വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

