ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം
text_fieldsകുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റിയും ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ചേർന്ന് ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലേറെ നിർധന കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി.
ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് നമ്പ്യാരേത്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം രാധേഷ് കണ്ണന്നൂർ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ തമ്പി കൗണടിയിൽ (ഡി.സി.സി അംഗം), പുഷ്പ ശശികുമാർ (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ), നിഷാ സോജൻ (വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ), ബിനി സുനിൽ (ഗ്രാമപഞ്ചായത്ത് അംഗം), പുഷ്പരാജൻ ഈഴാം വാക്കൽ, മോഹനൻ പുത്തൻതറ എന്നിവർ സംസാരിച്ചു.

