Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒമിക്രോൺ: എണ്ണവിലയിൽ...

ഒമിക്രോൺ: എണ്ണവിലയിൽ വൻ ഇടിവ്

text_fields
bookmark_border
ഒമിക്രോൺ: എണ്ണവിലയിൽ വൻ ഇടിവ്
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ച്​ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല ഇ​ടി​യു​ന്നു. കൊ​റോ​ണ വൈ​റ​സി​െൻറ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളെ ലോ​ക്​​ഡൗ​ൺ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ​ക്ക്​ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​താ​ണ്​ വി​ല​യി​ടി​വി​ന്​ കാ​ര​ണം.2020 ഏ​പ്രി​ലി​നു​ ശേ​ഷം ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​ണ്​ വെ​ള്ളി​യാ​ഴ്​​ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളും വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ അ​ട​ച്ചി​ട​ൽ വാ​ർ​ത്ത​ക​ളും വി​പ​ണി​യെ ഉ​ല​ച്ചു. കു​വൈ​ത്ത്​ എ​ണ്ണ​വി​ല ഒ​രു ദി​വ​സം 4.45 ഡോ​ള​ർ കു​റ​ഞ്ഞ്​ 77.80 ആ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ്രെൻറ്​ ക്രൂ​ഡ്​ 9.50 ഡോ​ള​ർ കു​റ​ഞ്ഞ്​ 72.72 ഡോ​ള​റും വെ​സ്​​റ്റ്​ ടെ​ക്​​സ​സ്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്​ 10.24 ഡോ​ള​ർ കു​റ​ഞ്ഞ്​ 68.15ഉം ​വി​ല രേ​ഖ​പ്പെ​ടു​ത്തി.അ​മേ​രി​ക്ക സ്​​ട്രാ​റ്റ​ജി​ക്​ റി​സ​ർ​വ്​ പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​ൽ 2022 ആ​ദ്യ​പ​കു​തി​യി​ൽ എ​ണ്ണ സ​പ്ലൈ വ​ർ​ധി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളും വി​ല​യി​ടി​വി​ന്​ ആ​ക്കം കൂ​ട്ടി.എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഒ​പെ​ക്, നോ​ൺ ഒ​പെ​കി​െൻറ അ​ടു​ത്ത വ്യാ​ഴാ​ഴ്​​ച ചേ​രു​ന്ന യോ​ഗ​ത്തി​ലേ​ക്കാ​ണ്​ വി​പ​ണി ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഉ​ൽ​പാ​ദ​നം നി​യ​ന്ത്രി​ച്ച്​ വി​ല​യി​ടി​വ്​ ത​ട​യാ​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​മോ എ​ന്നാ​ണ്​ നോ​ട്ടം.80 ഡോ​ള​റി​ന്​ മു​ക​ളി​ലേ​ക്ക്​ വി​ല​യെ​ത്തി​യ​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ പെ​ട്രോ​ളി​യ​ത്തെ ആ​ശ്ര​യി​ച്ച്​ ക​ഴി​യു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. ബ​ജ​റ്റ്​ ക​മ്മി ഇ​ല്ലാ​താ​ക്കാ​ൻ ഇ​തു പ​ര്യാ​പ്​​ത​മ​ല്ലെ​ങ്കി​ലും കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞു.100 ഡോ​ള​ർ വ​രെ വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന്​ ഗോ​ൾ​ഡ്​​മാ​ൻ സാ​ച​സ്, ജെ.​പി. മോ​ർ​ഗ​ൻ എ​ന്നി​വ​ർ പ്ര​വ​ചി​ച്ച​തും പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ച്ചു.അ​തി​നി​ടെ​യാ​ണ്​ ഒ​മി​ക്രോ​ൺ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ച​ത്.2014നു​ ​ശേ​ഷം എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 100 ഡോ​ള​ർ ക​ട​ന്നി​ട്ടി​ല്ല.മു​ഖ്യ​വ​രു​മാ​ന​മാ​യ എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​തോ​ടെ ബ​ജ​റ്റ്​ താ​ളം​തെ​റ്റി​യ കു​വൈ​ത്ത്​ ക​മ്മി നി​ക​ത്താ​ൻ ക​ട​മെ​ടു​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil Prices
News Summary - Omikron: Oil prices fall sharply
Next Story