Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുവൈത്ത്​ അമീറിന്‍റെ നിര്യാണം: ഒമാനിൽ മൂന്ന്​ ദിവസത്തെ ദു:ഖാചരണം
cancel
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ അമീറിന്‍റെ...

കുവൈത്ത്​ അമീറിന്‍റെ നിര്യാണം: ഒമാനിൽ മൂന്ന്​ ദിവസത്തെ ദു:ഖാചരണം

text_fields
bookmark_border

മസ്​കത്ത്​: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹമ്മദ്​ അൽ സബാഹി​െൻറ നിര്യാണത്തെ തുടർന്ന്​ ഒമാനിൽ മൂന്ന്​ ദിവസത്തെ ദുഖാചരണത്തിന്​ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ്​ ഉത്തരവിട്ടു​. ബുധനാഴ്​ച മുതൽ വെള്ളിയാഴ്​ച വരെയാണ്​ ദുഖാചരണം​.

ഇൗ ദിവസങ്ങളിൽ ദേശീയ പതാക താഴ്​ത്തി കെട്ടും. സർക്കാർ, സ്വകാര്യ സ്​ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ പുറപ്പെടുവിച്ച പ്രസ്​താവനയിൽ അറിയിച്ചു. ഞായറാഴ്​ചയായിരിക്കും അടുത്ത പ്രവർത്തിദിനം. ശൈഖ്​ സബാഹി​െൻറ നിര്യാണത്തിലൂടെ ഒമാന്​ ഏറ്റവും പ്രിയപ്പെട്ടതും സ്​നേഹ സമ്പന്നനുമായ സഹോദരനെയാണ്​ നഷ്​ടമായതെന്ന്​ ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait EmirSheikh Sabah al-Ahmad Al-SabahSheikh Sabah
Next Story