കെ ഫ്ലാഗ് സംഘത്തിന് ഒമാൻ മന്ത്രിയുടെ പ്രശംസ
text_fieldsഒമാൻ അധികൃതർ നൽകിയ സ്വീകരണത്തിൽ കെ ഫ്ലാഗ്
അംഗങ്ങൾ
കുവൈത്ത് സിറ്റി: ഒമാനിലെ സൽമാ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ ഏറ്റവും വലിയ പതാക ഉയർത്തി ഗിന്നസ് വേൾഡ് റെക്കോഡ് സ്ഥാപിച്ച കുവൈത്തിന്റെ സന്നദ്ധ സംഘമായ കെ ഫ്ലാഗിനെ ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി തിയാസിൻ അൽ സെയ്ദ് അനുമോദിച്ചു. യുവാക്കളുടെ ഊർജവും കഴിവും കായിക സംസ്കാരം പ്രചരിപ്പിക്കാൻ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും ഒമാനി മന്ത്രി പറഞ്ഞു. കെ ഫ്ലാഗ് സംഘത്തിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാനിലെ കുവൈത്ത് അംബാസഡർ മുഹമ്മദ് അൽ ഹജ്രിയും പങ്കെടുത്തു.
പതാക സ്ഥാപിക്കൽ വലിയ വെല്ലുവിളിയായിരുന്നെന്ന് കെ ഫ്ലാഗ് ടീമിന്റെ തലവൻ ഫുആദ് ഖബസാദ് പറഞ്ഞു. ഈ നേട്ടം കൈവരിക്കാൻ ആറ് മാസമെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ചയാണ് ഒമാനിലെ സൽമ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ ഏറ്റവും വലിയ പതാക ഉയർത്തി കുവൈത്ത് സന്നദ്ധ സംഘടനയായ കെഫ്ലാഗ് 16 അംഗ സംഘം പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

