ആഭ്യന്തരമന്ത്രാലയം ഒരുവർഷത്തിനിടെ യാത്രാവിലക്കേർപ്പെടുത്തിയത് 10,000 പേർക്ക്
text_fieldsകുവൈത്ത് സിറ്റി: വിവിധ കാരണങ്ങളാൽ കഴിഞ്ഞവർഷം രാജ്യത്ത് സ്വദേശികളും വിദേശികളുമുൾപ്പെടെ 10,000 പേർക്ക് ആഭ്യന്തരമന്ത്രാലയം യാത്രാവിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. കോടതിയിലെ സിവിൽ ശിക്ഷകൾ നടപ്പാക്കുന്ന വകുപ്പിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്.
കോടതിവിധികൾ വഴി നീതിന്യായ മന്ത്രാലയം യാത്രാവിലക്ക് ഏർപ്പെടുത്തിയവരുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിൽവരും. ഇതിെൻറ കൃത്യമായ കണക്ക് മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. നീതിന്യായമന്ത്രാലയം ഡിസംബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2017ലെ ആദ്യ ഒമ്പതുമാസത്തിനിടെ 1,41,458 പേർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളിൽനിന്നും ബാങ്കുകളിൽനിന്നും കടം വാങ്ങി തിരിച്ചടക്കാതിരിക്കുക, വാണിജ്യ സ്ഥാപനങ്ങളിൽനിന്നും മറ്റും മാസാന്ത അടവുവ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങി അടവുതെറ്റിക്കുക തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ആളുകളെ യാത്രാവിലക്കിലെത്തിച്ചത്. ഇതിൽ സ്വദേശികളും വിദേശികളുമടക്കം 4000 പേർ പണം തിരിച്ചടച്ചശേഷം ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ച് യാത്രാവിലക്ക് നീക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.