കുവൈത്തിന് പൂർണ പിന്തുണ- ഒമാൻ
text_fieldsകുവൈത്ത് സിറ്റി:കുവൈത്ത് സൈനിക ക്യാമ്പിനും വൈദ്യുതി ജലശുദ്ധീകരണ പ്ലാന്റിനും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു. കുവൈത്തിന്റെ സുരക്ഷ, പരമാധികാരം, ദേശീയ ആസ്തികൾ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളിൽ സുൽത്താനേറ്റിന്റെ സമ്പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എല്ലാ കക്ഷികളും ശത്രുത അവസാനിപ്പിക്കണമെന്നും, യുദ്ധം ഉടനടി പൂർണ്ണമായി അവസാനിപ്പിക്കണമെന്നും, സിവിലിയൻ, സുപ്രധാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുന്നത് ഒഴിവാക്കക്കണമെന്നും ഒമാൻ ആഹ്വാനം ചെയ്തു. സിവിലിയന്മാരെയും സുപ്രധാന സൗകര്യങ്ങളെയും ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണ്. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് സംഭാഷണത്തിന് മുൻഗണന നൽകണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

