Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് സന്ദർശകരുടെ...

കുവൈത്ത് സന്ദർശകരുടെ ഇഷ്ട സ്ഥലമായി ഒമാൻ

text_fields
bookmark_border
കുവൈത്ത് സന്ദർശകരുടെ ഇഷ്ട സ്ഥലമായി ഒമാൻ
cancel

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശകരുടെ ഇഷ്ട സഥലമായി ഒമാൻ. കഴിഞ്ഞ വർഷം ഒമാനിലേക്കുള്ള കുവൈത്ത് സന്ദർശകരുടെ എണ്ണം 17.2 ശതമാനം വർധിച്ചതായി കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ.സാലിഹ് അൽ ഖറൂസി അറിയിച്ചു. 2025-ൽ ഒമാൻ സന്ദർശിച്ചവരുടെ എണ്ണം 10 ലക്ഷത്തിലധികമായി ഉയർന്നു.

നിലവിൽ യു.എ.ഇ, സൗദി അറേബ്യ എന്നിവക്ക് ശേഷം ഒമാൻ സന്ദർശകരിൽ മൂന്നാം സഥാനം കുവൈത്തിൽ നിന്നാണ്. ൂൺ 21 മുതൽ സെപ്റ്റംബർ വരെ നീളുന്ന ദോഫാറിലെ ഖരീഫ് സീസൺ ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വേനൽക്കാല തിരക്ക് കണക്കിലെടുത്ത് ജൂലൈ മുതൽ ജസീറ എയർവേസ് ആഴ്ചയിൽ 14-ലധികം വിമാനങ്ങളും കുവൈത്ത് എയർവേസ് ആഴ്ചയിൽ നാല് വിമാനങ്ങളും സലാലയിലേക്ക് സർവീസ് നടത്തും.

ടൂറിസം മേഖലയിൽ 4.5 ബില്യൺ ഡോളറിലധികം നിക്ഷേപിച്ച കുവൈത്ത് ഒമാന്റെ മൂന്നാമത്തെ വലിയ വിദേശ നിക്ഷേപ രാജ്യമാണെന്നും അംബാസഡർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaithtravelsvisitorsOman
News Summary - Oman becomes a favorite destination for Kuwaiti visitors
Next Story