Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒമാൻ എയർ കുവൈത്ത്...

ഒമാൻ എയർ കുവൈത്ത് സർവിസുകൾ ഇന്നു മുതൽ

text_fields
bookmark_border
ഒമാൻ എയർ കുവൈത്ത് സർവിസുകൾ ഇന്നു മുതൽ
cancel

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ഒമാൻ എയർ കുവൈത്ത് സർവിസുകൾ പനരാരംഭിക്കുന്നു.

വ്യാഴാഴ്ച മുതൽ ടെർമിനൽ 4 വഴി കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.

യുദ്ധത്തെത്തുടർന്ന് മേഖലയിലെ ചില ഭാഗങ്ങളിൽ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് മാർച്ച് ആദ്യം കുവൈത്ത് ഉൾപ്പെടെ മേഖലയിലെ നിരവധി സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ എയർ നിർത്തിവച്ചിരുന്നു.

കുവൈത്ത് വിമാനത്താവളം ടെർമിനൽ നാലിൽ നിന്ന് വിദേശവിമാനങ്ങൾ സർവീസുകൾ പുനരാരംഭിച്ചതിനു പിറകെയാണ് ഒമാൻ എയറും തിരിച്ചെത്തുന്നത്. ടെർമിനൽ ഒന്ന് പ്രവർത്തനം പുനരാരംഭിക്കു​ന്നതോടെ സർവിസ് ഇവിടെ നിന്നാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Oman Air Kuwait services from today
Next Story