ഒളിമ്പിക്സ്: യാക്കൂബ് അൽ യൂഹ പരിക്കുമൂലം പിൻവാങ്ങി
text_fieldsമത്സരത്തിനിടെ പരിക്കേറ്റ് പിന്മാറുന്ന യാക്കൂബ് അൽ യൂഹ
കുവൈത്ത് സിറ്റി: പാരിസ് ഒളിമ്പിക്സിൽ കുവൈത്ത് താരം യാക്കൂബ് അൽ യൂഹ പരിക്കുമൂലം പിൻവാങ്ങി. 110 മീറ്റർ ഹർഡിൽസ് മത്സരത്തിൽ യോഗ്യത റൗണ്ടിനിടെയാണ് പരിക്കേറ്റ് പിൻമാറ്റം.
പേശിക്ക് പരിക്കേറ്റതോടെ രണ്ടാം യോഗ്യത റൗണ്ടിൽ യാക്കൂബ് അൽ യൂഹക്ക് മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന് കുവൈത്ത് ദേശീയ ടീം കോച്ച് ബദർ അബ്ബാസ് പറഞ്ഞു. മേയ് മാസത്തിൽ യാക്കൂബ് അൽ യൂഹക്ക് കണങ്കാലിന് പരിക്കേറ്റിരുന്നു.
ഇത് പല പ്രധാന ടൂർണമെന്റുകളിലും ചാമ്പ്യൻഷിപ്പുകളിലും പങ്കെടുക്കുന്നതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞിരുന്നു. ഏഷ്യൻ ഇൻഡോർ ഗെയിംസ്, പശ്ചിമേഷ്യൻ ചാമ്പ്യൻഷിപ് എന്നിവയും നഷ്ടപ്പെട്ടു.യാക്കൂബ് അൽ യൂഹ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് കുവൈത്ത് അത്ലറ്റിക്സ് ഫെഡറേഷൻ ആശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

