എണ്ണ ഉല്‍പാദനം 2040ഓടെ 4.75 ദശലക്ഷം ബാരലാവും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്‍െറ എണ്ണ ഉല്‍പാദനം 2040 ആകുന്നതോടെ 4.75 ദശലക്ഷം ബാരല്‍ ആകുമെന്ന് കുവൈത്ത് പെട്രോളിയം കോര്‍പറേഷനിലെ രാജ്യാന്തര വിപണന വിഭാഗം മാനേജിങ് ഡയറക്ടര്‍ നബീല്‍ ബൂര്‍സലി. നിലവില്‍ 3.15 ദശലക്ഷം ബാരലാണ് ഉല്‍പാദനശേഷി. 2020നകം നാലു ദശലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കാനാകും. ഈയിടെയായി ഉല്‍പാദനത്തില്‍ 1,46,000 ബാരല്‍ കുറവു വരുത്തിയിട്ടുണ്ട്. എണ്ണവിലയുമായി ബന്ധപ്പെട്ട് ഒപെക്–ഒപെക് ഇതര രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് അത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കയറ്റുമതിയില്‍ നാലു ദശലക്ഷം ബാരലിന്‍െറ കുറവാണ് വരുത്തിയത്. ഒപെക് ധാരണയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഉല്‍പാദനം കുറച്ചിട്ടുണ്ടെങ്കിലും എണ്ണമേഖലയിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ കുവൈത്ത് കുറവുവരുത്തിയിട്ടില്ല. വിലയിടിവ് താല്‍ക്കാലികമാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നത് ഭാവിയില്‍ വില കൂടുമ്പോള്‍ രാജ്യത്തിന്‍െറ സമ്പദ് വ്യവസ്ഥക്ക് ഏറെ കരുത്തുപകരുമെന്നുമാണ് കുവൈത്തിന്‍െറ വിലയിരുത്തല്‍. ഉല്‍പാദനം കുറക്കണമെന്ന ധാരണയെ അംഗീകരിക്കുന്നതോടൊപ്പം ബുര്‍ഗാനിലെയും വടക്കന്‍ മേഖലയിലേയും എണ്ണക്കിണറുകളുടെ അറ്റകുറ്റപ്പണിക്കുള്ള അവസരമായി ഈ സമയത്തെ കാണുകയാണ് കുവൈത്ത് ചെയ്തത്.
2020ഓടെ 120 ബില്യന്‍ ഡോളറാണ് രാജ്യം എണ്ണമേഖലയില്‍ നിക്ഷേപിക്കുക. എണ്ണ വിലയിടിഞ്ഞത് താല്‍ക്കാലിക പ്രതിഭാസമാണെന്നും വില തിരിച്ചുകയറുമെന്ന് ഉറപ്പാണെന്നും എണ്ണ മന്ത്രി ഇസ്സാം അല്‍ മര്‍സൂഖ് വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘകാല നിക്ഷേപ പദ്ധതിയില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ല. ഇത് രാജ്യത്തിന്‍െറ സാമ്പത്തിക വ്യവസ്ഥക്ക് ഭാവിയില്‍ കരുത്തുപകരുന്നതാണ്.
എണ്ണ വില ബാരലിന് 55നും 60നും ഇടയില്‍ ഡോളറില്‍ സ്ഥിരത കൈവരിക്കുമെന്നും വിപണി അനുകൂലമായാല്‍ വില ഇതിലും കൂടാന്‍ മാത്രമേ സാധ്യതയുള്ളൂ എന്നുമാണ് അദ്ദേഹം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.