സൗദി-കുവൈത്ത് സംയുക്ത എണ്ണഖനനം പുനരാരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: സൗദി-കുവൈത്ത് അതിർത്തിയിലെ സംയുക്ത എണ്ണ ഖനനം പുനരാരംഭിക്കാൻ ന ീക്കം. കുവൈത്ത് എണ്ണമന്ത്രി ഡോ. ഖാലിദ് അൽ ഫാദിലാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. നാലുവർഷമായി നിലച്ച ഖനനം പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും വിഷയത്തിൽ നടത്തിവരുന്ന ചർച്ചയിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്. അതിർത്തി പ്രദേശത്ത് ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത്ത് പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള റിഫൈനറിയാണ് ഉപയോഗമില്ലാതെ കിടക്കുന്നത്. 2017 ജൂലൈ വരെ കുവൈത്തിന് ഇതുകാരണം 3.8 ശതകോടി ദീനാറിെൻറ വരുമാന നഷ്ടം ഉണ്ടായി. കുവൈത്ത്, സൗദി അതിർത്തിക്കിടയിൽ 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്.
1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഇൗ ഭാഗം അങ്ങനെ നിർത്തുകയായിരുന്നു. ഭൂമി ഉടമസ്ഥാവകാശവും പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് 2014 ഒക്ടോബറിലാണ് ഇവിടത്തെ സംയുക്ത ഖനനം നിർത്തിയത്. പ്രശ്നം തീർത്ത് ഖനനം പുനരാരംഭിക്കാൻ അമേരിക്ക മാസങ്ങളായി മധ്യസ്ഥ ശ്രമം നടത്തുകയാണ്. വിപണിയിൽ ക്ഷാമം നേരിടുന്നത് വിലക്കയറ്റത്തിനിടയാക്കുമെന്ന ആശങ്കയാണ് അമേരിക്കയെ മധ്യസ്ഥശ്രമത്തിന് പ്രേരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
