Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകഴിഞ്ഞവർഷം എണ്ണ...

കഴിഞ്ഞവർഷം എണ്ണ വരുമാനം 42.5 ശതമാനം ഇടിഞ്ഞു

text_fields
bookmark_border
കഴിഞ്ഞവർഷം എണ്ണ വരുമാനം 42.5 ശതമാനം ഇടിഞ്ഞു
cancel

കു​വൈ​ത്ത്​ സി​റ്റി: 2020ൽ ​കു​വൈ​ത്തി​െൻറ എ​ണ്ണ വ​രു​മാ​നം 2010ലെ ​വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ 42.5 ശ​ത​മാ​നം ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം വാ​ർ​ഷി​ക ശ​രാ​ശ​രി വി​ല ല​ഭി​ച്ച​ത്​ ബാ​ര​ലി​ന്​ 41.51 ഡോ​ള​റാ​ണ്. 2010ൽ ​ഇ​ത്​ 76.27 ഡോ​ള​ർ ആ​യി​രു​ന്നു. വി​ല​യോ​ടൊ​പ്പം ഉ​ൽ​പാ​ദ​ത്തി​ലെ വ്യ​ത്യാ​സം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ആ​കെ എ​ണ്ണ വ​രു​മാ​നം താ​ര​ത​മ്യം ചെ​യ്​​ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 11.08 ബി​ല്യ​ൻ ദീ​നാ​ർ എ​ണ്ണ​വ​രു​മാ​ന​മാ​യി ല​ഭി​ച്ചു. 2010ൽ 19.3 ​ബി​ല്യ​ൻ ദീ​നാ​റാ​യി​രു​ന്നു വ​രു​മാ​നം. 2010ൽ ​പ്ര​തി​ദി​നം 2312 ദ​ശ​ല​ക്ഷം ബാ​ര​ൽ ആ​യി​രു​ന്ന പ്ര​തി​ദി​ന ഉ​ൽ​പാ​ദ​നം ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​തി​ദി​നം 2439 ദ​ശ​ല​ക്ഷം ബാ​ര​ൽ ആ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടി​യ ശ​രാ​ശ​രി വാ​ർ​ഷി​ക വി​ല ല​ഭി​ച്ച​ത്​ 2012ലാ​ണ്​ (106.1 ഡോ​ള​ർ). 2011ൽ 105.78 ​ഡോ​ള​ർ ശ​രാ​ശ​രി വി​ല കി​ട്ടി. ഇ​തു​മാ​യാ​ണ്​ താ​ര​ത​മ്യം എ​ങ്കി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഇ​ടി​വ്​ പി​ന്നെ​യും കൂ​ടും. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ കാ​ല​യ​ള​വി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ ശ​രാ​ശ​രി വി​ല ല​ഭി​ച്ച​ത്​ 2016ലാ​ണ്. ബാ​ര​ലി​ന്​ 39.44 ഡോ​ള​ർ മാ​ത്രം. 2017ൽ 50.89 ​ഡോ​ള​റും 2018ൽ 65.75 ​ഡോ​ള​റും 2019ൽ 58.42 ​ഡോ​ള​റും വി​ല ല​ഭി​ച്ചു. ഇൗ ​വ​ർ​ഷം 60 ഡോ​ള​റി​ന്​ മു​ക​ളി​ൽ ശ​രാ​ശ​രി വി​ല ല​ഭി​ക്കു​മെ​ന്നാ​ണ്​ ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​കൂ​ട്ട​ൽ.

വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ കോ​വി​ഡ്​ വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യി​ല്ലെ​ങ്കി​ൽ വി​ല വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ബാ​ര​ലി​ന്​ 66.41 ഡോ​ള​റാ​ണ്​ വെ​ള്ളി​യാ​ഴ്​​ച​ത്തെ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Oil price
News Summary - Oil revenues fell 42.5 percent last year
Next Story