ഡിസംബറിൽ എണ്ണ ഉൽപാദനം വർധിപ്പിക്കും
text_fieldsഒപെക്, നോൺ ഒപെക്
മന്ത്രിതല യോഗത്തിലാണ് തീരുമാനം
കുവൈത്ത് സിറ്റി: ഡിസംബറിൽ പെട്രോളിയം ഉൽപാദനം വർധിപ്പിക്കാൻ എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, നോൺ ഒപെക് എന്നിവ തീരുമാനിച്ചു. കുവൈത്ത് ഉൾപ്പെടുന്ന ഒപെകും റഷ്യയുടെ നേതൃത്വത്തിലുള്ള നോൺ ഒപെകും ഇതുസംബന്ധിച്ച് ധാരണയിലെത്തി.
22ാമത് സംയുക്ത മന്ത്രിതല യോഗത്തിലാണ് ഉൽപാദന വർധനക്ക് ധാരണയായത്. പ്രതിദിനം നാലു ലക്ഷം ബാരൽ എണ്ണ അധികം ഉൽപാദിപ്പിക്കും. അംഗരാജ്യങ്ങളിൽ ചിലത് ഉൽപാദന നിയന്ത്രണത്തിനെ അനുകൂലിക്കുേമ്പാൾ ചിലത് എതിർക്കുന്ന സ്ഥിതിയുണ്ടായിരുന്നു.
തുടർന്ന് കഴിഞ്ഞ ജൂലൈയിൽ നടത്തിയ ചർച്ചയിൽ ആഗസ്റ്റ് മുതൽ മാസത്തിൽ നാലു ലക്ഷം ബാരൽ ഉൽപാദനം വർധിപ്പിക്കാനും നിയന്ത്രണത്തിെൻറ തോത് ഇടക്കിടെ വിപണി വിലയിരുത്തി മാറ്റം വരുത്താനും തീരുമാനിച്ചിരുന്നു.
അത് പാലിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടെന്ന് വിലയിരുത്തിയാണ് ഡിസംബറിൽ നാലുലക്ഷം ബാരൽ പ്രതിദിന ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. സമീപ ആഴ്ചകളിൽ എണ്ണവില ഉയരുന്നത് പെട്രോളിയം ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാണ്.
വാക്സിനേഷൻ നല്ലരീതിയിൽ പുരോഗമിക്കുന്നതും വിവിധ രാജ്യങ്ങൾ കോവിഡ് കാല നിയന്ത്രണങ്ങൾ നീക്കി വിനോദസഞ്ചാര മേഖല ഉൾപ്പെടെ തുറന്നതും എണ്ണവില വർധനക്ക് കാരണമായി. 23ാമത് സംയുക്ത മന്ത്രിതല യോഗം ഡിസംബർ രണ്ടിന് ചേരും.
അന്താരാഷ്ട്ര വിപണിയിലെ ആവശ്യവും വിതരണവും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒപെക്, നോൺ ഒപെക് കൂട്ടായ്മ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

