Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
petroleum Kuwait
cancel
Homechevron_rightGulfchevron_rightKuwaitchevron_rightഎണ്ണവില ഒറ്റദിവസം...

എണ്ണവില ഒറ്റദിവസം പത്ത്​ ഡോളറിലേറെ വർധിച്ചു

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പെ​ട്രോ​ളി​യം വി​ല ഒ​രു ദി​വ​സം പ​ത്ത്​ ഡോ​ള​റി​ലേ​റെ വ​ർ​ധി​ച്ചു. മു​ൻ ദി​വ​സ​ത്തി​ൽ​നി​ന്ന്​ 10.65 ഡോ​ള​ർ വ​ർ​ധി​ച്ച്​ 112.96 ഡോ​ള​ർ ആ​ണ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. റ​ഷ്യ, യു​ക്രെ​യ്​​ൻ യു​ദ്ധം ത​ന്നെ​യാ​ണ്​ വി​ല കു​തി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. എ​ട്ട്​ വ​ർ​ഷ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

പെ​ട്രോ​ളി​യം വി​ല വ​ർ​ധി​ക്കു​ന്ന​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ​മാ​ണ്. മു​ഖ്യ വ​രു​മാ​ന​മാ​യ എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​തോ​ടെ ബ​ജ​റ്റ്​ താ​ളം തെ​റ്റി​യ കു​വൈ​ത്ത്​ ക​മ്മി നി​ക​ത്താ​ൻ ക​ട​മെ​ടു​ക്കു​ക​യാ​ണ്.

കാ​ഷ്​ ലി​ക്വി​ഡി​റ്റി​യെ​യും ബാ​ധി​ക്കു​ന്ന ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ രാ​ജ്യം ക​ര​ക​യ​റി വ​രി​ക​യാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ 11.26 ഡോ​ള​റി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​യ​തി​ന്​ ശേ​ഷം ക്ര​മേ​ണ വ​ർ​ധി​ച്ചാ​ണ്​ ഈ ​നി​ല​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil price
News Summary - Oil prices rose more than $ 10 a day
Next Story