എണ്ണ വില ഏഴുവർഷത്തെ ഉയർന്ന നിലയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം വില ഏഴുവർഷത്തെ ഉയർന്ന നിലയിൽ. ബാരലിന് 94.64 ഡോളർ ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. യെകയെ്നിൽ റഷ്യൻ അധിനിവേശത്തിന് സാധ്യതയുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യങ്ങളിൽനിന്നുള്ള ഊർജ കയറ്റുമതി തടസ്സപ്പെടുത്താമെന്നും ഉള്ള ആശങ്കകൾക്കിടയിലാണ് എണ്ണവില ഉയരുന്നത്. പെട്രോളിയം വില വർധിക്കുന്നത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാണ്.
കോവിഡ് പ്രതിസന്ധിയിൽ അയവ് വന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതും വില വർധനക്ക് കാരണമായിട്ടുണ്ട്. എണ്ണ വില ബാരലിന് 100 ഡോളർ വരെ വർധിച്ചേക്കുമെന്ന് ഗോൾഡ്മാൻ സാചസ്, ജെ.പി. മോർഗൻ എന്നിവർ പ്രവചിക്കുന്നു. 2014ന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ കടന്നിട്ടില്ല. മുഖ്യവരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളം തെറ്റിയ കുവൈത്ത് കമ്മി നികത്താൻ കടമെടുക്കുകയാണ്. കാഷ് ലിക്വിഡിറ്റിയെയും ബാധിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യം കരകയറി വരുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ 11.26 ഡോളറിലേക്ക് കൂപ്പുകുത്തിയതിനു ശേഷം ക്രമേണ വർധിച്ചാണ് ഇൗ നിലയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

