Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡി​നി​ട​യി​ലും...

കോ​വി​ഡി​നി​ട​യി​ലും എ​ണ്ണ​വി​ല ഉ​യ​രു​ന്നു; ബാ​ര​ലി​ന്​ 83 ഡോ​ള​ർ

text_fields
bookmark_border
കോ​വി​ഡി​നി​ട​യി​ലും എ​ണ്ണ​വി​ല ഉ​യ​രു​ന്നു;   ബാ​ര​ലി​ന്​ 83 ഡോ​ള​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കോ​വി​ഡ്​ വ്യാ​പ​ന വാ​ർ​ത്ത വ​രു​ന്ന​തി​നി​ട​യി​ലും എ​ണ്ണ​വി​ല ഉ​യ​രു​ന്ന​ത്​ പെ​ട്രോ​ളി​യം വി​ൽ​പ​ന​യെ മു​ഖ്യ​മാ​യി ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​ന്നു. കു​വൈ​ത്ത്​ എ​ണ്ണ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച ബാ​ര​ലി​ന്​ 83.45 ഡോ​ള​ർ വി​ല രേ​ഖ​പ്പെ​ടു​ത്തി.

തൊ​ട്ടു​മു​മ്പ​ത്തെ ദി​വ​സ​ത്തി​ൽ​നി​ന്ന്​ 1.81 ഡോ​ള​ർ ആ​ണ്​ വി​ല ഉ​യ​ർ​ന്ന​ത്. അ​തേ​സ​മ​യം, ബ്രെൻറ്​ ക്രൂ​ഡോ​യി​ലി​ന്​ 24 സെൻറ്​ വി​ല കു​റ​ഞ്ഞ്​ 81.75 ഡോ​ള​ർ ആ​ണ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​സ്​​റ്റ്​ ടെ​ക്​​സാ​സ്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്​ ക്രൂ​ഡി​ന്​ 56 സെൻറ്​ വി​ല കു​റ​ഞ്ഞ്​ 78.90 ഡോ​ള​റി​ലെ​ത്തി. കോ​വി​ഡ്​ വ്യാ​പ​നം അ​വ​സാ​നി​ച്ചാ​ൽ പെ​ട്രോ​ളി​യം വി​ല​യി​ൽ കു​തി​പ്പു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ്​ വി​ദ​ഗ്​​ധ​ർ ന​ൽ​കു​ന്ന​ത്.

80 ഡോ​ള​റി​ന്​ മു​ക​ളി​ലേ​ക്ക്​ വി​ല​യെ​ത്തി​യ​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ പെ​ട്രോ​ളി​യ​ത്തെ ആ​ശ്ര​യി​ച്ച്​ ക​ഴി​യു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ബ​ജ​റ്റ്​ ക​മ്മി ഇ​ല്ലാ​താ​ക്കാ​ൻ ഇ​ത്​ പ​ര്യാ​പ്​​ത​മ​ല്ലെ​ങ്കി​ലും കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞു. 100 ഡോ​ള​ർ വ​രെ വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന്​ ഗോ​ൾ​ഡ്​​മാ​ൻ സാ​ച​സ്, ജെ.​പി മോ​ർ​ഗ​ൻ എ​ന്നി​വ പ്ര​വ​ചി​ച്ച​തും പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ച്ചു. 2014ന്​ ​ശേ​ഷം എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 100 ഡോ​ള​ർ ക​ട​ന്നി​ട്ടി​ല്ല. മു​ഖ്യ വ​രു​മാ​ന​മാ​യ എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​തോ​ടെ ബ​ജ​റ്റ്​ താ​ളം തെ​റ്റി​യ കു​വൈ​ത്ത്​ ക​മ്മി നി​ക​ത്താ​ൻ ക​ട​മെ​ടു​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil prices continue to rise$ 83 a barrel
News Summary - Oil prices continue to rise; $ 83 a barrel
Next Story