Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ണ്ണ​വി​ല ബാ​ര​ലി​ന്​...

എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 75 ഡോ​ള​റി​ന്​ മു​ക​ളി​ൽ

text_fields
bookmark_border
എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 75 ഡോ​ള​റി​ന്​ മു​ക​ളി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: പെ​ട്രോ​ളി​യം വി​ല ബാ​ര​ലി​ന്​ 75 ഡോ​ള​റി​ന്​ മു​ക​ളി​ൽ എ​ത്തി​യ​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സം. തൊ​ട്ടു​മു​മ്പ​ത്തെ ദി​വ​സ​ത്തി​ൽ​നി​ന്ന്​ ബാ​ര​ലി​ന്​ 1.22 ഡോ​ള​റാ​ണ്​ വ​ർ​ധി​ച്ച​ത്.

കു​വൈ​ത്തി​െൻറ ബ​ജ​റ്റ്​ ക​മ്മി ഇ​ല്ലാ​താ​ക്കാ​ൻ ഇ​ത്​ പ​ര്യാ​പ്​​ത​മ​ല്ലെ​ങ്കി​ലും വി​ല ക്ര​മേ​ണ വ​ർ​ധി​ച്ചു​വ​രു​ന്ന​ത്​ ആ​ശ്വാ​സം ത​ന്നെ​യാ​ണ്. എ​ണ്ണ​വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്​ ആ​ഹ്ലാ​ദം പ​ക​രു​ന്ന​താ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ അ​യ​വു​വ​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​പ​ണി സ​ജീ​വ​മാ​യി​ത്തു​ട​ങ്ങി​യ​താ​ണ്​ വി​ല വ​ർ​ധ​ന​ക്ക്​ കാ​ര​ണം.

കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച ആ​ഘാ​ത​ത്തി​ൽ​നി​ന്ന്​ സാ​മ്പ​ത്തി​ക രം​ഗം ക​ര​ക​യ​റാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഉ​ത്തേ​ജ​ക പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ എ​ണ്ണ​വി​ല​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു. എ​ണ്ണ വി​ല ബാ​ര​ലി​ന്​ 100 ഡോ​ള​ർ വ​രെ വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന്​ ഗോ​ൾ​ഡ്​​മാ​ൻ സാ​ച​സ്, ജെ.​പി മോ​ർ​ഗ​ൻ എ​ന്നി​വ​ർ പ്ര​വ​ചി​ക്കു​ന്നു.

2014നു​ശേ​ഷം എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 100 ഡോ​ള​ർ ക​ട​ന്നി​ട്ടി​ല്ല. മു​ഖ്യ വ​രു​മാ​ന​മാ​യ എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​തോ​ടെ ബ​ജ​റ്റ്​ താ​ളം തെ​റ്റി​യ കു​വൈ​ത്ത്​ ക​മ്മി നി​ക​ത്താ​ൻ ക​ട​മെ​ടു​ക്കു​ക​യാ​ണ്. കാ​ഷ്​ ലി​ക്വി​ഡി​റ്റി​യെ​യും ബാ​ധി​ക്കു​ന്ന ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ രാ​ജ്യം ക​ര​ക​യ​റി​വ​രു​ക​യാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ 11.26 ഡോ​ള​റി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​യ​തി​നു​ശേ​ഷം ക്ര​മേ​ണ വ​ർ​ധി​ച്ചാ​ണ്​ ഇൗ ​നി​ല​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil pricepetroleum
News Summary - Oil prices are hovering above $ 75 a barrel
Next Story