ഒപെകിന് ശക്തമായ പിന്തുണ തുടരും- എണ്ണ മന്ത്രി
text_fieldsഎണ്ണ മന്ത്രി താരിഖ് അൽ റൂമി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ആഗോള എണ്ണ വിപണി സ്ഥിരതക്ക് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയെ (ഒപെക്) പിന്തുണക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധത ആവർത്തിച്ച് എണ്ണ മന്ത്രി താരിഖ് അൽ റൂമി.
ഓസ്ട്രിയൻ തലസ്ഥാനമായ വിയനയിൽ നടന്ന ഒമ്പതാമത് ഒപെക് ഇന്റർനാഷനൽ സെമിനാറിന്റെ ഭാഗമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ഊർജ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും എണ്ണ ഉൽപാദന രാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ആരംഭം മുതൽ കുവൈത്ത് സെമിനാറിൽ പങ്കെടുത്തുവരുന്നതായും അൽ റൂമി പറഞ്ഞു.
വിയനയിൽ എത്തിയ താരിഖ് അൽ റൂമി ഓസ്ട്രിയയിലെ കുവൈത്ത് അംബാസഡറും ഒപെക് സെക്രട്ടറി ജനറലുമായ ഹൈതം അൽ ഗൈസ് സ്വീകരിച്ചു. രണ്ടു ദിവസത്തെ സെമിനാറിൽ എണ്ണ മന്ത്രിമാർ, എണ്ണ-ഊർജ മേഖലകളിലെ അന്താരാഷ്ട്ര വിദഗ്ധർ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

