ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി ശിശുദിന ചിത്രരചന മത്സരം പോസ്റ്റർ പ്രകാശനം
text_fieldsഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി ശിശുദിന ചിത്രരചന മത്സരം പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറി: ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി ശിശുദിനത്തോടനുബന്ധിച്ച് നവംബർ 13ന് സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
അബ്ബാസിയയിൽ നടന്ന ഗാന്ധിജയന്തി ആഘോഷ പരിപാടിയിൽ ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര പോസ്റ്റർ പ്രകാശനം ചെയ്തു. ഒ.ഐ.സി.സിനാഷണൽ കമ്മിറ്റി പ്രസിഡന്റ് ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി നിസാം, സെക്രട്ടറി ജോസഫ്, കൊല്ലം ജില്ല കമ്മിറ്റി പ്രസിഡന്റ് റോയ് ഏബ്രഹാം, ജനറൽ സെക്രട്ടറി അൽഅമീൻ മീരാസാഹിബ് , ട്രഷറർ ദിലീഷ് ജഗന്നാഥ്, വൈസ് പ്രസിഡന്റുമാരായ മാത്യു യോഹന്നാൻ സെക്രട്ടറിമാരായ ബോണി സാം മാത്യു, ഷംനാസ്, സതീഷ്, ടിജോ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്രഹാം പൊന്നച്ചൻ, രാജു ഗീ വർഗീസ് എന്നിവർ പങ്കെടുത്തു. ശിശുദിന ചിത്രരചനാ മത്സരത്തിന്റെ കൺവീനർ ബോണി സാം മാത്യുവിന്റെ നേതൃത്വത്തിലാണ് മത്സരത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. നവംബർ 13ന് ഫർവാനിയയിലെ മെഡക്സ് മെഡിക്കൽ സെന്റർ ഹാളിൽ രാവിലെ 10 നാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

