ഒ.ഐ.സി.സി ഓണപ്പൊലിമ പോസ്റ്റർ പ്രകാശനം
text_fieldsഒ.ഐ.സി.സി ഓണപ്പൊലിമ പോസ്റ്റർ പ്രകാശനം വർഗീസ് പുതുക്കുളങ്ങര നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി ഓണപ്പൊലിമ പോസ്റ്റർ പ്രകാശനം നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര നിർവഹിച്ചു. 201 പേരടങ്ങുന്ന ഓണപ്പൊലിമ- 2023 സംഘാടക സമിതിയും രൂപവത്കരിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. വർഗീസ് ജോസഫ് മാരാമൺ, സാമുവൽ ചാക്കോ കാട്ടൂർ കളിക്കൽ, ബിനു ചേമ്പാലയം, ജോയ് ജോൺ തുരുത്തിക്കര, രാജീവ് നാടുവിലേമുറി, എം.എ. നിസാം, റോയ് കൈതവന എന്നിവർ സംസാരിച്ചു.
ജില്ല കമ്മിറ്റി ഭാരവാഹികളും യൂത്ത് വിങ് ഭാരവാഹികളും ഒ.ഐ.സി.സി പ്രവർത്തകരും പങ്കെടുത്തു. സെപ്റ്റംബർ 29ന് ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിലാണ് പരിപാടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. പിന്നണി ഗായകരായ അരുൺ ഗോപൻ, ലക്ഷ്മി ജയൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും കുവൈത്തിലെ വിവിധ കലാകാരൻമാർ പങ്കെടുക്കുന്ന കലാപരിപാടികളും അത്തപ്പൂക്കള മത്സരവും അരങ്ങേറും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

