ഒ.ഐ.സി.സി യൂത്ത് വിങ് നാഷണൽ കമ്മിറ്റി ചുമതലയേറ്റു
text_fieldsയൂത്ത് വിങ് ഭാരവാഹികൾ ഒ.ഐ.സി.സി നേതാക്കൾകൊപ്പം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് യൂത്ത് വിങ് പുതിയ നാഷണൽ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. അബ്ബാസിയയിലെ സംസം റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് സാമുവേൽ കാട്ടൂർ കളീക്കൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് വിങ്ങിന്റെ ചുമതലയുള്ള നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോബിൻ ജോസ്, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്ലിയാസ് പുതുവാച്ചേരി, നാഷണൽ കമ്മിറ്റി ട്രഷറർ സൂരജ് കണ്ണൻ, നാഷണൽ കമ്മിറ്റി സെക്രട്ടറി റെജി കൊരുത്, കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ലിബിൻ മുഴക്കുന്ന്, കാസർകോട് ജില്ല ജനറൽ സെക്രട്ടറി അനിൽ ചീമേനി, ആലപ്പുഴ ജില്ല ട്രഷറർ വിജോ പി തോമസ്, യൂസഫ് തൃശൂർ, ജോമോൻ കോട്ടവിള എന്നിവർ ആശംസകൾ നേർന്നു. യൂത്ത് വിങ് ജനറൽ സെക്രട്ടറി അരുൺ ചന്ദ്രൻ സ്വാഗതവും ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദിയും പറഞ്ഞു.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ സജീവ സാന്നിധ്യമാകാൻ പുതിയ കമ്മിറ്റിക്ക് കഴിയട്ടെയെന്നും നേതാക്കൾ ആശംസിച്ചു.
യൂത്ത് വിങ് വൈസ് പ്രസിഡന്റുമാരായ ബോണി സാം മാത്യു, ശരത് കല്ലിങ്കൽ, ഷഫീർ മൂസ, സാം മാത്യു, ജനറൽ സെക്രട്ടറിമാരായ ആൽബിൻ കുമ്പളാനിക്കൽ, ജോബിൻ കുര്യാക്കോസ്, റോയ് ജോസഫ്, മുഹമ്മദ് ആഷിക്, ലിജിൽ മാത്യു, രല്ലു രാജു, ബേസിൽ, റോയ്, നിതിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

