Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി യൂത്ത് വിങ് ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു

text_fields
bookmark_border
ഒ.ഐ.സി.സി യൂത്ത് വിങ് ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് കു​വൈ​ത്ത് ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണം

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്തിന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 38ാം രക്തസാക്ഷിത്വദിനം ആചരിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷബീർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കുവൈത്ത് ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനവും നിർവഹിച്ചു.

നാഷനൽ കമ്മിറ്റി ഭാരവാഹികളായ ബി.എസ്. പിള്ള, ബിനു ചേമ്പാലയം, മനോജ് മാത്യു, യൂത്ത് വിങ് നേതാക്കളായ ഷോബിൻ സണ്ണി, മനോജ് റോയ്, അൽ അമീൻ, അനീഷ്, ബിജി പള്ളിക്കൽ, ബോണി സാം മാത്യു, ഷരൻ കൊമ്മത്ത്, ജില്ല കമ്മിറ്റി ഭാരവാഹികളായ കൃഷ്ണൻ കടലുണ്ടി, ഇല്യാസ് പുതുവാച്ചേരി, വിപിൻ മങ്ങാട്ട്, ജയേഷ് ഓണശ്ശേരിൽ, വിധുകുമാർ, ജെലിൻ തൃപ്രയാർ, അലക്സ് മാനന്തവാടി, രാമകൃഷ്ണൻ കള്ളാർ, മാണി ചാക്കോ, ശിവൻകുട്ടി, ബത്താർ വൈക്കം, സൂരജ് കണ്ണൻ, ജോസ് നൈനാൻ, റസാഖ് ചെറുതുരുത്തി എന്നിവർ സംസാരിച്ചു. യൂത്ത് വിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ മലപ്പുറം സ്വാഗതവും ട്രഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - OICC Youth Wing cunduct Indira Gandhi Martyrdom Day
Next Story