മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം ബഹിഷ്കരിക്കുമെന്ന് ഒ.ഐ.സി.സി
text_fieldsകുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയന്റെ കുവൈത്ത് സന്ദർശനം ബഹിഷ്കരിക്കുമെന്ന് ഒ.ഐ.സി.സി കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പ്രവാസി പുനരധിവാസമുൾപ്പെടെ പ്രഖ്യാപിച്ച നിരവധി വാഗ്ദാനങ്ങളിൽ ഒന്നുപോലും മുഖ്യമന്ത്രിയും സർക്കാറും പാലിച്ചില്ല.
സർക്കാറിന്റെ അവസാനസമയത്ത് നടത്തുന്ന ഈ സന്ദർശനം പ്രവാസികളെ കബളിപ്പിക്കുന്നതാണ്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നാടകം മാത്രമാണ് ഇപ്പോഴത്തെ സന്ദർശനമെന്നും ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവാസികൾ നേരിട്ട ദുരിതങ്ങളിൽ ഫലപ്രദമായ ഒരു ഇടപെടലുകളും കേരള സർക്കാർ നടത്തിയിരുന്നില്ല. സാമ്പത്തിക സഹായ വാഗ്ദാനങ്ങളിൽ വിശ്വസിച്ച പ്രവാസികൾ വിഡ്ഢികളായി. അതിനാൽ ഒ.ഐ.സി.സി പ്രവർത്തകർ പരിപാടിയിൽ നിന്നും വിട്ടു നിൽക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഏഴിനാണ് കുവൈത്തിലെത്തുക. മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്കരിക്കുമെന്ന് കെ.എം.സി.സിയും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

