ഒ.ഐ.സി.സി തെന്നല ബാലകൃഷ്ണപിള്ള അനുശോചന യോഗം
text_fieldsകുവൈത്ത് സിറ്റി: കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ഓൺലൈൻ സൂമിൽ സംഘടിപ്പിച്ച യോഗം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി തന്റെ ഏക്കർ കണക്കിന് ഭൂ സ്വത്തുക്കൾ അടക്കം സംഭാവന ചെയ്യുകയും യാതൊരു പരിഭവവും ഇല്ലാതെ വിനയപൂർവം ജീവിക്കുകയും ചെയ്തയാളായിരുന്നു തെന്നല ബാലകൃഷ്ണപിള്ള എന്ന് രാജ് മോഹൻ ഉണ്ണിത്താൻ ഓർമപ്പെടുത്തി.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര അധ്യക്ഷതവഹിച്ചു. എബി വാരിക്കാട്, സാമൂവൽ ചാക്കോ കാട്ടൂർ കളീക്കൽ, വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, എം എ നിസ്സാം, ജോയ് കരവാളൂർ, ഷെറിൻ ബിജു, സുരേന്ദ്രൻ മൂങ്ങത്ത്, ലിപിൻ മുഴക്കുന്ന്, വിൽസൺ ബത്തേരി, റിഹാബ് തൊണ്ടിയിൽ, സജിത്ത് ചെലേബ്ര, സാബു പോൾ, കൃഷ്ണൻ കടലുണ്ടി, കലേഷ് ബി.പിള്ള, റോയ് എബ്രഹാം, ഫിലിപ്പോസ് സാമൂവൽ, ജലിൻ തൃപ്പയാർ, അലൻ സെബാസ്റ്റ്യൻ, ബിനോയ് ചന്ദ്രൻ, ജോബിൻ ജോസ്, ജേക്കബ് വർഗീസ്, ചാൾസ് പി ജോർജ്, ബത്താർ വൈക്കം, ആന്റു വാഴപ്പിള്ളി എന്നിവർ അനുശോചനം അറിയിച്ചു. ഒ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ് പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

