ഒ.ഐ.സി.സി ശരത് ലാൽ- കൃപേഷ് അനുസ്മരണ സമ്മേളനം
text_fieldsഒ.ഐ.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശരത് ലാൽ- കൃപേഷ് അനുസ്മരണ സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശരത് ലാൽ- കൃപേഷ് അനുസ്മരണ സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ആസ്പയർ സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഒ.ഐ.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഓൺ ലൈൻ വഴി സദസ്സിനെ അഭിസംബോധന ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മെമ്പർ വർഗീസ് പുതുകുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.
കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ, വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസാം, ട്രഷറർ സൂരജ് കണ്ണൻ, ജില്ലയുടെ ചാർജുള്ള സെക്രട്ടറി സുഭാഷ് പി നായർ, ജനറൽ സെക്രട്ടറി രാമ കൃഷ്ണൻ കള്ളാർ, ജില്ല വൈസ് പ്രസിഡന്റുമാരായ നാസർ ചുള്ളിക്കര, നൗഷാദ് കള്ളാർ എന്നിവർ സംസാരിച്ചു.
ഷൈൻ തോമസ്, ഇക്ബാൽ മെട്ടമ്മൽ, വത്സരാജ്. പി, സമദ് കോട്ടോടി, നൗഷാദ് തിടിൽ എന്നിവർ സംബന്ധിച്ചു.
ജില്ല ജനറൽ സെക്രട്ടറി അനിൽ ചീമേനി സ്വാഗതവും ട്രഷറർ രാജേഷ് വേലിയാട്ട് നന്ദിയും പ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

