ഒ.ഐ.സി.സി റമദാൻ ക്രിക്കറ്റ്; റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കൾ
text_fieldsഒ.ഐ.സി.സി റമദാൻ ക്രിക്കറ്റ് ജേതാക്കളായ റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് യൂത്ത് വിങ് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് (റമദാൻ ക്രിക്കറ്റ് ടൂർണമെന്റ് -2023) ഫഹാഹീൽ മില്ലേനിയം സ്റ്റാഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നു.
ആവേശോജ്വലമായ ടൂർണമെന്റിൽ റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് കിരീടം ചൂടി. വാഹിദ് വാരിയേഴ്സ് റണ്ണേഴ്സപ്പായി. ഒ.ഐ.സി.സി യൂത്ത് വിങ് ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് മനോജ് റോയിയുടെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ് പിള്ള, യൂത്ത് വിങ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് ജോബിൻ ജോസ്, ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ജില്ല ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, കൊല്ലം ജില്ല ജനറൽ സെക്രട്ടറി ഷംസു താമരക്കുളം, നിബു ജേക്കബ്, അനിൽ വർഗീസ്, ഹരി പത്തിയൂർ, ചന്ദ്ര മോഹൻ, ജോയ്സ് ജോസഫ്, അമൽ ഷൈജു, ജിതിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
ഫൈനൽ മത്സരത്തിൽ 62 റൺസും മൂന്ന് വിക്കറ്റും കരസ്ഥമാക്കി താരമായ റൈസിങ് സ്റ്റാർ ക്രിക്കറ്റ് ടീം അംഗം ആദർശ് പറവൂർ ആണ് ടൂർണമെന്റിന്റെ ബെസ്റ്റ് ബാറ്ററും ബെസ്റ്റ് ബൗളറും. ടൂർണമെന്റ് നിയന്ത്രിച്ച റിജോ പൗലോസിനും രാഹുൽ പാച്ചേരിക്കും ജില്ല കമ്മിറ്റി മെമന്റോ നൽകി. ഒ.ഐ.സി.സി യൂത്ത് വിങ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ സ്വാഗതവും വിജോ പി. തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

