ഒ.ഐ.സി.സി രാജീവ് ഗാന്ധി അനുസ്മരണം
text_fieldsഒ.ഐ.സി.സി രാജീവ് ഗാന്ധി അനുസ്മരണം വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: രാജീവ് ഗാന്ധിയുടെ 32ാം രക്തസാക്ഷിത്വ ദിനം ഒ.ഐ.സി.സി കുവൈത്ത് വിപുലമായ പരിപാടികളോടെ ആചരിച്ചു. അബ്ബാസിയ പോപിൻ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു.
മിമിക്രി ആർട്ടിസ്റ്റ് താജുദ്ദീൻ പത്തനംതിട്ട മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറിമാരായ ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, സെക്രട്ടറിമാരായ നിസ്സാം, റോയ് കൈതവന എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ജില്ലതല ഭാരവാഹികളും പോഷകസംഘടന നേതാക്കളും മറ്റു പ്രവർത്തകരും പങ്കെടുത്തു. ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ സ്വാഗതവും സെക്രട്ടറി ജോയ് കരവാളൂർ നന്ദിയും പറഞ്ഞു.

